- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവള്‍ തകര്‍ന്ന അവസ്ഥയിലാണ്; ഇന്ത്യക്കായി മെഡല്‍ നേടേണ്ടതില്ലായിരുന്നു എന്ന് അവള്‍ പറഞ്ഞു; മനുവിനെ ഷൂട്ടിങ് താരമാക്കുന്നതിന് പകരം ക്രിക്കറ്റര്‍ ആക്കിയാല്‍ മതിയായിരുന്നു; എല്ലാ പുരസ്‌കാരങ്ങളും അവളെ തേടിയെത്തുമായിരുന്നു': പ്രതികരണവുമായി റാം കിഷന്‍ ഭാക്കര്‍
ന്യൂഡല്‍ഹി: ഖേല്‍രത്‌നാ പുരസ്‌കാരത്തില്‍ ഇന്ത്യന്‍ ഷൂട്ടിങ് താരം മനു ഭാക്കറിന്റെ പേര് ശുപാര്‍ശിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരണവുമായി താരത്തിന്റെ അച്ഛന്‍ റാം കിഷന്‍ ഭാകര്‍. പേര് ഇല്ലാത്തതില്‍ മകള്‍ ആകെ തകര്‍ന്ന അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. പാരിസിലേക്കു പോയി ഇന്ത്യയ്ക്കായി മെഡലുകള്‍ വാങ്ങരുതായിരുന്നെന്നു മനു പ്രതികരിച്ചതായി പിതാവ് റാം ഭാകര്‍ പറഞ്ഞു. ''മനുവിനെ ഷൂട്ടിങ് താരമാകാന്‍ അനുവദിച്ചതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു. അവളെ ക്രിക്കറ്ററാക്കിയാല്‍ മതിയായിരുന്നു. അപ്പോള്‍ എല്ലാ പുരസ്‌കാരങ്ങളും അവളെ തേടിയെത്തുമായിരുന്നു.'' റാം ഭാകര്‍ വ്യക്തമാക്കി.
''ഒരു ഒളിംപിക്‌സില്‍ രണ്ടു മെഡലുകള്‍ മനു നേടിയിട്ടുണ്ട്. മറ്റാരും ഈ നേട്ടത്തിലെത്തിയിട്ടില്ല. രാജ്യത്തിനായി ഇതിലും കൂടുതല്‍ എന്താണു പ്രതീക്ഷിക്കുന്നത്? അവളുടെ പരിശ്രമങ്ങള്‍ അംഗീകരിക്കണം. ഞാന്‍ മനുവിനോടു സംസാരിച്ചു. ഒളിംപിക്‌സില്‍ പങ്കെടുത്ത് രാജ്യത്തിനായി മെഡലുകള്‍ നേടേണ്ടിയിരുന്നില്ല എന്നാണ് അവള്‍ പറഞ്ഞത്.''
പുരസ്‌കാരത്തിനായി അപേക്ഷിക്കാത്തതിനാലാണ് മനു ഭാകറെ ഖേല്‍രത്‌ന ശുപാര്‍ശയില്‍ ഉള്‍പ്പെടുത്താത്തതെന്നാണ് കേന്ദ്രകായിക മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിച്ചിരുന്നതായി മനുവിന്റെ കുടുംബം വാദിക്കുന്നു. വിവാദമായ സാഹചര്യത്തില്‍ മനു ഭാകറെ കൂടി ഖേല്‍രത്‌ന പട്ടികയില്‍ ഉള്‍പ്പെടുത്താനാണു സാധ്യത.