- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകൃതി താണ്ഡവത്തിൽ ദുരിതത്തിലായവർക്കൊരു കൈത്താങ്ങ്; കൂട്ടിക്കൽ - കൊക്കയാർ അപ്പീൽ തുടരുന്നു: കിടപ്പാടം ഭാഗികമായി ഒലിച്ചുപോയ കമാൽകുട്ടിയുടെ ജീവിതം
ഇടത്തരം കുടുംബങ്ങളെ പ്രകൃതി ഷോഭങ്ങൾ എങ്ങനെ ബുദ്ധിമുട്ടിലാക്കും എന്നതിന്റെ ഉദാഹരണമാണ് കൊക്കയാർ നാരകപുഴ ആറ്റുപുറത്ത് വീട്ടിൽ കമാൽ കുട്ടിയുടെയും നബീസയുടെയും കുടുംബം. ഭാര്യ നബീസയ്ക്ക് പ്രമേഹം മൂർഛിച്ചു വലതുകാലിന്റെ മുട്ടിന് മുകളിൽ വച്ച് മുറിച്ചു മാറ്റിയതാണ്.
- കൂട്ടിക്കലും കൊക്കയാറിലും ജീവൻ വാരിയെടുത്തവർക്ക് ഇന്ന് കുറ്റബോധം; ചുവപ്പുനാടയിൽ കുരുങ്ങി എല്ലാം നഷ്ടപ്പെട്ടവർ നരകിക്കുമ്പോൾ സഹായിക്കാൻ മറുനാടൻ രംഗത്തിറങ്ങുന്നു; അഭയാർത്ഥികളായ മനുഷ്യരെ കാക്കാൻ ഒരുമിക്കാം
- കൈനീട്ടാൻ മുന്നിലിനി ആരുമില്ല; ഇരുൾ പടർന്ന ജീവിതവുമായി കുറെ മനുഷ്യർ മുന്നിലെത്തുമ്പോൾ നമ്മളെങ്ങനെ കണ്ണടക്കും? പ്രകൃതി താണ്ഡവമാടിയ കൂട്ടിക്കലും കൊക്കയാറുമുള്ള കുടുംബങ്ങൾ നിങ്ങളുടെ മുൻപിൽ കൈനീട്ടുകയാണ്; ഇന്ന് കാരുണ്യത്തിനായി നിങ്ങളുടെ മുൻപിലെത്തുന്നത് മുണ്ടക്കയത്ത് താമസിക്കുന്ന ഡിഗ്രി വിദ്യാർത്ഥിനിയാണ്: അമല മേരിയുടെ പഠനം പൂർത്തിയാക്കാൻ നമുക്ക് കൈകോർക്കാം
- ആശിച്ചു മോഹിച്ചു വച്ച വീട്ടിൽ കഴിയാൻ വിധി നൽകിയത് 32 ദിവസം മാത്രം; കൊക്കയാറിലെ രാജേഷിന്റെയും സിജിയുടെയും ജീവിതകഥ ആരുടെയും കരളലിയിക്കും
- വീട് അടക്കം സർവ്വ സമ്പാദ്യങ്ങളും മലവെള്ളം കൊണ്ടുപോയി; നാട്ടുകാർ ഓടിക്കൂടിയതു കൊണ്ട് ജീവൻ മാത്രം തിരികെ കിട്ടി; ജോസിന് തലചായ്ക്കാൻ നമുക്ക് കൈകോർക്കാം
- മലവെള്ളം ഒന്നും ബാക്കിവച്ചില്ല; സിന്ധുവിന് കരയ്ക്കടുപ്പിക്കാനായത് അമ്മയുടെയും മക്കളുടെയും ജീവൻ മാത്രം; കിടപ്പാടത്തിനു വേണ്ടി സഹായം തേടി രാജേഷും കുടുംബവും
- 13 വർഷം മുമ്പ് ഭർത്താവ് മരിച്ചു; അസുഖ ബാധിതനായ മകനും മകളും; ഇടിത്തീയായി ഉരുൾപ്പൊട്ടലും എത്തി; ഷൈനിയുടെയും മക്കളുടെയും കണ്ണുനീർ നിങ്ങൾ കാണില്ലേ...
- നോക്കി നിൽക്കെ ഒരു നാടൊന്നാകെ ഒലിച്ചുപോയത് നാമിത്രവേഗം മറന്നോ? കൂട്ടിക്കലിലെ ഈ അമ്മയും പെൺമക്കളും കാത്തിരിക്കുന്നത് പ്രിയ വായനക്കാരുടെ കാരുണ്യത്തെ
-
ആകെയുണ്ടായിരുന്ന ആറു സെന്റ് സ്ഥലം; അതിൽ പാതിയും നാടിനു പാലം പണിയാൻ നൽകി; പ്രകൃതി കോപിച്ചപ്പോൾ കിടപ്പാടവും നഷ്ടമായി; ഇതെന്തൊരു വിധിയെന്ന് നാട്ടുകാരും
അല്ലലില്ലാതെ കഴിഞ്ഞുപോകുകയായിരുന്നു പ്രവാസിയായിരുന്ന കമാൽ കുട്ടിയുടെ കുടുബം. പത്തുകൊല്ലം മുൻപ് ഗൾഫ് ജീവിതം അവസാനിപ്പിക്കേണ്ടിവന്നതാണ്. സ്വന്തമായുള്ള ചെറുപുരയിടത്തിലെ പണികൾ ചെയ്ത് കുടുംബം പുലർന്നു പോന്നത്. രണ്ട് ആണും ഒരു പെണ്ണും അടങ്ങിയ മൂന്ന് മുതിർന്ന കുട്ടികളാണ് ഈ ദമ്പതികൾക്ക്. മൂന്ന് മക്കളിൽ മൂത്ത മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞു. കമാൽ കുട്ടിക്ക് ശ്വാസംമുട്ടലിന്റെ അസുഖം ഉള്ളതുകൊണ്ട് ചെറിയ പണികൾ ചെയ്താണ് കുടുംബം പുലർന്നത്.
പ്രളയം മൂലംവീടും പുരയിടവും ഭാഗീകമായി നശിച്ച കമാൽ കുട്ടി പ്രിയ വായനക്കാരുടെ കാരുണ്യത്തിനായി കൈനീട്ടുകയാണ്. നിങ്ങളാൽ കഴിയുന്ന എന്തെങ്കിലും ഒരു സഹായം ഇവർക്കായി നൽകിയാൽ അത്രയും ആശ്വാസം ഈ കുടുംബത്തിന് ലഭിക്കും.
ആവാസിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM