You Searched For "ഉമ്മൻ ചാണ്ടി"

നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും കുടിയിരുത്തിയിട്ടുണ്ട്; യാതൊരു പ്രഫഷണലിസവും ഇല്ലാത്ത ഇവർക്ക് എങ്ങനെ ഇവിടെ വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കാനാകും? വ്യവസായ വികസന റാങ്കിൽ കേരളം ഏറ്റവും പിറകിൽ; വികസനങ്ങളെ എതിർക്കുന്നിടത്ത് എങ്ങനെ വ്യവസായം വരുമെന്ന് ഉമ്മൻ ചാണ്ടി
ചാരക്കേസ് വ്യാജമായിരുന്നെന്ന് ഉറപ്പായിരുന്നു; സർക്കാർ അതു കൈകാര്യം ചെയ്ത രീതിയെയാണ് വിമർശിച്ചത്; കോൺഗ്രസിന്റെ പൊതു താത്പര്യത്തിന് എതിരായ തീരുമാനങ്ങൾ കരുണാകരൻ കൈക്കൊണ്ടു; അതുകൊണ്ട് അദ്ദേഹം ശൈലി മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്; അതു കോൺഗ്രസിന്റെ സംഘടനാ കാര്യവുമായി ബന്ധപ്പെട്ടതാണ്; ചാരക്കേസുമായി അതിനു ബന്ധമൊന്നുമില്ല; ലീഡറെ ചാരനായി കണ്ടിരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി; മുൻ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുമ്പോൾ
പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ അന്വേഷണത്തിന് എതിരെ സുപ്രീംകോടതിയിൽ പോയത് കേരളത്തിന്റെ നെഞ്ചുതകർത്തു; രണ്ടു ചെറുപ്പക്കാരെ നിഷ്ഠൂരമായി കൊന്നശേഷം പാർട്ടിക്കൊലയാളികളെ സംരക്ഷിക്കാൻ നികുതിപ്പണം ചെലവഴിക്കുന്നത് അധാർമികം; നീതിക്ക് വേണ്ടിയുള്ള കുടുംബത്തിന്റെ നിലവിളി സർക്കാർ കൊട്ടിയടച്ചുവെന്നും ഉമ്മൻ ചാണ്ടി
കണ്ണൂരിൽ വ്യാപകമായി ബോംബ് നിർമ്മാണം നടക്കുന്നത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പ്; ബോംബു നിർമ്മാണങ്ങളിൽ പാർട്ടിക്കുള്ള പങ്ക് പകൽപോലെ വ്യക്തമാണ്; അന്വേഷണം സിപിഎമ്മിലേക്ക് നീങ്ങുമ്പോൾ പിന്മാറാൻ പൊലീസ് നിർബന്ധിതമാകുന്നു; പൊന്ന്യത്ത് ബോംബു നിർമ്മാണത്തിനിടെ കൈപ്പത്തി പോയത് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിട്ടയച്ച ആൾക്കാണ്; അരുവിക്കര ഉപതെരഞ്ഞെടുപ്പ് വേളയിലും പാനൂർ ബോംബെത്തി; തുറന്നടിച്ചു ഉമ്മൻ ചാണ്ടി
കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയും പൂർത്തിയാക്കുന്നത് നിയമസഭയിലെ അമ്പത് വർഷങ്ങൾ; തുടർച്ചയായി അമ്പത് വർഷവും ഒരൊറ്റ നേതാവിനെ നിയമസഭയിലിരുത്തിയ ഖ്യാതി സ്വന്തമാകുന്നതിന്റെ ആവേശത്തിൽ പുതുപ്പള്ളിയും; നിയമസഭാ സമാജികനായി അമ്പതിന്റെ നിറവിലും ആഘോഷങ്ങളേതുമില്ലാതെ ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി കോൺ​ഗ്രസ് നേതാവ്; സംസ്ഥാന സർക്കാർ ആരോപണങ്ങളുടെ നടുച്ചുഴിയിൽ പെട്ടിരിക്കുമ്പോൾ കോൺ​ഗ്രസിന് ഇത് പ്രത്യാശയുടെ പൂക്കാലം
ഞാൻ എങ്ങനെയാണ് രക്ഷപ്പെട്ടത് ...? ഉമ്മൻ ചാണ്ടി  എന്ന വലിയ മനുഷ്യൻ എങ്ങനെയാണ് പിന്നീട് എന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്..?  ആ ബ്ലൂ ഫിലിം കാസറ്റ് എവിടെ..? എന്നെ അറസ്റ്റ് ചെയ്യാൻ വന്ന  അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ജോർജിനോട് ഞാൻ എന്താണ് പറഞ്ഞത് ..? കേരളത്തിലെ ഏറ്റവും വലിയ ഭരണകൂട ഭീകരതയുടെയും ഗൂഢാലോചനയുടെയും  യഥാർത്ഥ കഥകൾ  ഞാനിവിടെ വെളിപ്പെടുത്തുകയാണ് ...; വീണ്ടും വിവാദ വെളിപ്പെടുത്തലുമായി ക്രൈം പത്രാധിപർ നന്ദകുമാർ
മൂന്ന് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്തു, 15 മന്ത്രിമാരെയും; നിയമസഭയിലെ ആ കിടിലോൽക്കിടിലം കന്നിക്കാരുടെ ബാച്ച് 1970-77ലേത്! എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, പിണറായി വിജയനും മുഖ്യമന്ത്രിമാരായപ്പോൾ മന്ത്രിക്കസേരയിലെത്തിയത് എം വി രാഘവനും എ.സി. ഷൺമുഖദാദും വക്കം പുരുഷോത്തമൻ, കെ. പങ്കജാക്ഷൻ, പി.ജെ. ജോസഫ് തുടങ്ങിയ വമ്പന്മരും
പരാജയം എന്തെന്ന് അറിയാത്ത നേതാവ്; കുഞ്ഞൂഞ്ഞെന്ന ഓമനപ്പേരിൽ പുതുപ്പള്ളിക്കാരുടെ സ്വന്തം നേതാവ്; ഏതൊരു കാര്യത്തെ സമീപിക്കുമ്പോഴും പരിശോധിക്കുന്നത് അതിന്റെ ജനകീയ വശം; ജനമനസറിഞ്ഞ് അവരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനായി അക്ഷീണം പ്രയത്‌നിക്കാൻ മടിയില്ലാത്ത ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജിത്തതിന് അര നൂറ്റാണ്ട്; ഓൺലൈൻ ലോകത്ത് ആഘോഷമാക്കി അണികൾ
1970ൽ ഞാനും ഉമ്മൻ ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്; ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതു രാഷ്ട്രീയ പ്രവർത്തന രംഗത്തായിരുന്നു; ഉമ്മൻ ചാണ്ടിയാകട്ടെ സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായി തുടർന്നു; ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം; കഠിനാധ്വാനിയായ സ്ഥിരോത്സാഹി; ഉമ്മൻ ചാണ്ടിയെ കുറിച്ച് പിണറായി വിജയൻ