- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തത് ഭർത്താവിന്റേയും ഭർതൃപിതാവിന്റേയും പീഡനം സഹിക്കാനാകാതെ; 31കാരി മരിച്ചതോടെ അനാഥരായത് പന്ത്രണ്ടും ആറും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും; മലപ്പുറത്തെ യുവതിയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്തെ 31കാരി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തത് ഭർത്താവിന്റേയും ഭർതൃപിതാവിന്റേയും ഗാർഹിക, മാനസിക പീഡനം മൂലമെന്ന് പരാതി. ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. യുവതി മരിച്ചത് 12, 6 വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളെ തനിച്ചാക്കി. മരിച്ച യുവതി ഷൗഖിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മലപ്പുറം വേങ്ങര കച്ചേരിപ്പടി സ്വദേശിനിയായ യുവതി പരപ്പനങ്ങാടിയിലെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഇന്നാണ് അറസ്റ്റുണ്ടായത്.
ഗാർഹക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങളും ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയതത്. ഭർത്താവ് പരപ്പനങ്ങാടി കിഴക്കിനകത്ത് മുഹമ്മദ് റിയാഹ്, പിതാവ് മുഹമ്മദ് ബാപ്പു എന്നിവരെ തിരൂർ ഡി.വൈ.എസ്പി.സുരേഷ് ബാബുവും സംഘവും അറസ്റ്റുചെയ്തു. കഴിഞ്ഞ മാർച്ച് 27നാണ് കച്ചേരിപ്പടി ഉണ്ണിയാലുക്കൽ സെയ്തലവിയുടെ മകൾ ഷൗഖിൻ ഭർതൃഗൃഹത്തിൽ തീ പൊള്ളലേറ്റ് മരിച്ചത്.
ഇതിനെ തുടർന്ന് യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ദുരൂഹസാഹചര്യത്തിൽ നടന്ന മരണം ഗാർഹിക പീഡനത്തിന് ഇരയായതാണന്ന കണ്ടത്തലാണ് അറസ്റ്റിന് കാരണം. ഗാർഹക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഇവരുടെ അയൽവാസികൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്നും പൊലീസ് വിശദമായി മൊഴിയെടുക്കും.
യുവതിക്ക് 12വയസ്സ് പ്രായമുള്ളമകളും, ആറു വയസ്സു പ്രായമുള്ള മകനുമുണ്ട്. ഇവർ നിലവിൽ കേസിൽ അറസ്റ്റിലായ പിതിവിന്റെ തറവാട്ട് വീട്ടിൽതന്നെയാണ് താമസം. പിതാവിന്റെ മാതാവിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. മരിച്ച ഷൗഖിനും മക്കളും ഭർത്താവിനോടൊപ്പം നേരത്തെ പരപ്പനങ്ങാടിയിലെ വീട്ടിൽനിന്നും മാറി രാമനാട്ടുകാരിയിലായിരുന്നു താമസം. അന്ന് ഭർതൃപിതാവുമായി ചെറിയ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പിന്നീട് ഷൗഖിന്റെ പിതാവും ബന്ധുകളും ഇടപെട്ടാണ് ഇവരെ തിരിച്ചു വീട്ടിലെത്തിച്ചത്.
തന്റെ മകനെ വീട്ടിൽനിന്നും അകറ്റാൻ കാരണം ഷൗഖിനാണെന്ന രീതിയിൽ ഭർതൃപിതാവ് പലപ്പോഴും ശത്രുതാമനോഭാവം കാണിച്ചിരുന്നുവെന്നും പറയുന്നു. അതോടൊപ്പം തന്നെ ഭർത്താവ് മുഹമ്മദ് റിയാഹിന് മറ്റു പലബന്ധങ്ങളുള്ളതായും അവരുടെ ഫോട്ടോ സ്വന്തം മാതാവിനും മറ്റും ഷൗകിൻ ഫോണിലുടെയും മറ്റും കാണിച്ചു നൽകിയിരുന്നുവെന്നും അതോടൊപ്പം തന്നെ ശാരീരിക, മാനസിക പീഡനങ്ങളും വീട്ടിൽനിന്നും ഉണ്ടായിരുന്നതായി ഷൗകിന്റെ വീട്ടുകാർ പറയുന്നു. സംഭവത്തിൽ പ്രതികൾക്ക് തക്കതായി ശിക്ഷ ലഭിക്കണമെന്നും ഇവർ പറഞ്ഞു.