പ്രതീക്ഷ പകര്‍ന്ന് ബഹറിന്‍ എ.കെ.സി.സി. രാസലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു
സ്‌നേഹത്തിന്റെ തെളിമയാര്‍ന്ന അന്തരീക്ഷത്തില്‍ രാസ ലഹരിയുടെ പ്രശ്‌നങ്ങളെ വിലയിരുത്തി, ആശങ്കകള്‍ പങ്കുവെച്ച് ബഹറിന്‍ എ.കെ.സി.സി രാസ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ കര്‍മ്മ സേന കണ്‍വീനര്‍ ജന്‍സന്‍ ഡേവിഡിന് പതാക കൈമാറി പ്രസിഡണ്ട് ചാള്‍സ് ആലുക്ക ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്‌നേഹ ജ്വാല കൊളുത്തി അംഗങ്ങള്‍ രാസ ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്തു. ജസ്റ്റിന്‍ ജോര്‍ജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മാരകമായ സിന്തറ്റിക് ലഹരിക്കെതിരെ സമൂഹം ഒന്നടങ്കം പോരാടേണ്ട സാഹചര്യമാണെന്ന് ചാള്‍സ് ആലുക്ക പറഞ്ഞു.
നമ്മുടെ സാംസ്‌കാരിക തനിമയും, സാമൂഹ്യബോധവും കാത്തുസൂക്ഷിക്കാന്‍ ഓരോ മലയാളിയും പരിശ്രമിക്കേണ്ട സമയമാണെന്ന് ജന സെക്രട്ടറി ജീവന്‍ ചാക്കോ അഭിപ്രായപ്പെട്ടു.വീട്ടില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും കുട്ടികള്‍ക്ക് കിട്ടേണ്ട മൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്നുള്ളതാണ്, പുതിയ തലമുറയുടെ വലിയ പ്രതിസന്ധിയെന്ന് വൈസ് പ്രസിഡണ്ട് പോളി വിതത്തില്‍ പറഞ്ഞു.
കര്‍ക്കശമായ നിയമപാലനത്തിന്റെ കുറവും, ഭൗതികതയില്‍ മാത്രം ഊന്നി വിദ്യാഭ്യാസവും, സാമൂഹ്യ അന്തരീക്ഷത്തില്‍ സൃഷ്ടിച്ചിരിക്കുന്ന ആഘാതം അനുദിനം വര്‍ദ്ധിച്ചു വരുന്നതും രാസലഹരിക്ക് കാരണമാണെന്നും, രാസ ലഹരിയെ ഒറ്റക്കെട്ടായി ചെറുക്കാന്‍ സമാനമനസ്‌കരായ എല്ലാവരുടെയും സഹകരണം കണ്‍വീനര്‍ ജന്‍സന്‍ അഭ്യര്‍ത്ഥിച്ചു.
ജസ്റ്റിന്‍ ജോര്‍ജ്, മോന്‍സി മാത്യു, രതീഷ് സെബാസ്റ്റ്യന്‍, അലക്‌സ്‌കറിയ, ജെസ്സി ജന്‍സന്‍ , മെയ്‌മോള്‍ ചാള്‍സ്, അജിത ജസ്റ്റിന്‍, എന്നിവര്‍ നേതൃത്വം നല്‍കി.ജിബി അലക്‌സ് സ്വാഗതവും ജോണ്‍ ആലപ്പാട്ട് നന്ദിയും പറഞ്ഞു.