സൗത്ത് ഏഷ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി സില്‍വര്‍ മെഡല്‍ നേടി ആല്‍വിന്‍ തോമസ്

Update: 2025-07-12 12:04 GMT

മനാമ: ശ്രീലങ്കയില്‍ നടന്ന സൗത്ത് ഏഷ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ 14 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഇന്ത്യക്ക് വേണ്ടി സില്‍വര്‍ മെഡല്‍ നേടി ബഹ്റൈന്‍ ന്യൂ മില്ലേനിയം സ്‌കൂള്‍ വിദ്യാര്‍ഥി ആല്‍വിന്‍.കുമിത്തെ വിഭാഗത്തിലാണ് നേട്ടം.

മൂവാറ്റുപുഴ പണ്ടപ്പിള്ളി പുന്നമറ്റത്തില്‍ തോമസ് ജോര്‍ജിന്റെയും ദിയ തോമസിന്റെയും മകനാണ് ആല്‍വിന്‍ തോമസ്. ബഹ്റൈന്‍ ന്യൂ മില്ലെനിയം സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി ആല്‍ബിന്‍,ഷിഹാന്‍ അബ്ദുള്ളയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.

Tags:    

Similar News