ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ ബഹ്റൈന്‍ നവകേരള ഭാരവാഹികള്‍ക്കൊപ്പം ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ചു
എസ്. എൻ സി. എസിന്റെ പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈനില്‍ എത്തിച്ചേര്‍ന്ന കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍ അനില്‍ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ച് അംബാസിഡര്‍ വിനോദ് ജേക്കബ്മായി കൂടിക്കാഴ്ച നടത്തി. എംബസിയുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ നടന്ന് കാണുകയും എംബസിയില്‍ നടന്നുവരുന്ന തൊഴില്‍ മേഖലയിലെ പ്രശ്‌ന പരിഹാരത്തിനായി എല്ലാമാസവും നടക്കുന്ന ഓപ്പണ്‍ ഹൌസ്, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള വിസിറ്റ് എംബസി പ്രോഗ്രാം, നമ്മുടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്ന ഫോക്കസ് സ്റ്റേറ്റ് പ്രോഗ്രാം തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തങ്ങളെപറ്റി അംബാസ്സിഡര്‍ വിശദീകരിച്ചു.
ഭക്ഷ്യ സിവില്‍ സപ്ലൈസുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പ്രശ്‌ന പരിഹാരിത്തിനായി എല്ലാ മാസവും ആദ്യ ശനിയാഴ്ച മൂന്നു മണിക്കൂര്‍ ഫോണ്‍ ഇന്‍ പ്രേഗ്രാം നടത്തുന്ന കാര്യം മന്ത്രി സൂചിപ്പിച്ചതും യാദൃച്ഛികമായി.അംബാസിഡറിന്റെ ജനകീയ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിക്കുകയും തുടര്‍ന്നും കര്‍മ്മ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍കഴിയട്ടെ എന്നുംആശംസിച്ചു.
മന്ത്രിയോടൊപ്പം നവകേരള കോര്‍ഡിനേഷന്‍ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു പ്രസിഡന്റ് എന്‍. കെ ജയന്‍, സെക്രട്ടറി എ. കെ സുഹൈല്‍, ലോക കേരള സഭാ അംഗം ഷാജി മൂതല എന്നിവരും ഉണ്ടായിരുന്നു.