ആലപ്പുഴ പ്രവാസി അസോസിയേഷന്‍ വിന്റര്‍ ജാക്കറ്റ് വിതരണം സംഘടിപ്പിച്ചു

Update: 2024-12-30 13:54 GMT

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷന്‍,ബഹ്‌റൈന്റെ നേതൃത്വത്തില്‍ വിന്റര്‍ ജാക്കറ്റ് വിതരണം നടത്തി. തുബ്ലി ലേബര്‍ ക്യാമ്പില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, വിന്റര്‍ ജാക്കറ്റ് വിതരണ ഉദ്ഘാടനം പ്രസിഡന്റ് ജയ്‌സണ്‍ കൂടാംപള്ളത്തും നിര്‍വ്വഹിച്ചു.

മെമ്പര്‍ഷിപ്പ് കോഓര്‍ഡിനേറ്റര്‍ ലിജോ ജോണ്‍ ശൈത്യകാലത്തെ പ്രരോധിക്കുന്നത് എങ്ങനെ എന്നതിനെ കുറിച്ച് ക്യാമ്പിലെ അംഗങ്ങള്‍ക്ക് ബോധവത്കരണം നല്‍കി.

ട്രഷറര്‍ അജിത് എടത്വ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി. അറിയിച്ചു.

വൈസ് പ്രസിഡന്റ്, ശ്രീകുമാര്‍ കറ്റാനം എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുജേഷ് എണ്ണയ്ക്കാട്, ശ്രീജിത്ത് ആലപ്പുഴ, ജുബിന്‍ ചെങ്ങന്നൂര്‍, അരുണ്‍ ഹരിപ്പാട്, ശാന്തി ശ്രീകുമാര്‍, ശ്യാമ ജീവന്‍, ആശ മുരളീധരന്‍, ശ്രീഷ ശ്രീകുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Tags:    

Similar News