ഏഷ്യന്‍ അറബ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ബഹറിന്‍ മീഡിയയുമായി ചേര്‍ന്ന് ഏഷ്യന്‍-അറബ് അവാര്‍ഡ് സമ്മാനിച്ചു

Update: 2025-03-26 11:07 GMT

ന്ത്യന്‍ എക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്‍ -ന്റെ കീഴിലുള്ള ഏഷ്യന്‍ അറബ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ബഹറിന്‍ മീഡിയ സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഏഷ്യന്‍-അറബ് അവാര്‍ഡ് സിറ മണി ശ്രദ്ധേയമായി. ബഹറിന്‍ ക്രൗണ്‍ പ്ലാസ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വിവിധ തുറകളില്‍ ഉള്ള 34 ഓളം പേര്‍ക്ക് അച്ചീവ്‌മെന്റ് അവാര്‍ഡ് 2025 സമ്മാനിച്ചു.

പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ജനറല്‍ ശൈഖ റാണ അല്‍ ഖലീഫ മുഖ്യ അതിഥി ആയും സുപ്രീം കൗണ്‍സില്‍ മെമ്പര്‍ ഡോക്ടര്‍ ബാഹ്യ ജവാദ് അല്‍ജിഷി, പാര്‍ലമെന്റ് അംഗങ്ങളായ ഡോക്ടര്‍ ഹസന്‍ ഈദ് ബൊക്കാമസ്, മുഹമ്മദ് ജനാഹി, കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് ഡയറക്ടര്‍ യൂസഫ യാക്കോബ് ലോറി, അമേരിക്കന്‍ മിഷന്‍ CEO ഡോക്ടര്‍ ജോര്‍ജ് ചെറിയാന്‍ തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായി പങ്കെടുത്ത അവാര്‍ഡ് ദാന ചടങ്ങില്‍ വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, ഭരണരംഗത്തെ ഉന്നത സ്ഥാനീയര്‍, ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്കൊപ്പം  ലഷീന്‍,  ഉടമ  രാജശേഖരന്‍ പിള്ള, ബിജു തോട്ടുങ്കല്‍,  രമേശ് രംഗനാഥന്‍,  തനിമ,  ബാലസുബ്രഹ്‌മണ്യം, രതീഷ് പുത്തന്‍പുരയില്‍, വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍ ഹെഡ് സുധീര്‍ തിരുനിലത്ത്, ഏഷ്യാനെറ്റ് ചേമ്പര്‍ ബോര്‍ഡ് മെമ്പര്‍ ബെന്‍സി ജോര്‍ജ്, സീനിയര്‍ ജേണലിസ്റ്റ് രാജി ഉണ്ണികൃഷ്ണന്‍, ബഹറിന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍, വയല്‍ ഫാര്‍മസി, ഇന്ത്യന്‍ സ്‌കൂള്‍ ബഹറിന്‍, തുടങ്ങിയവര്‍ ഏഷ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അച്ചീവ്‌മെന്റ് അവാര്‍ഡ് 2025 ഏറ്റുവാങ്ങി.

സീനിയര്‍ ജേണലിസ്റ്റ് രാജി ഉണ്ണികൃഷ്ണന്‍ അവതാരകയായ ചടങ്ങ്, സുധീര്‍ തിരുനിലത്തിന്റെ നേതൃത്വത്തിലുള്ള 51 സംഘാടകസമിതിയാണ് പരിപാടികള്‍ ഏകോപിപ്പിച്ചത്.

Similar News