രണ്ടാമത് മര്‍ഹും ഉബൈദ് ചങ്ങലീരി സ്മാരക അവാര്‍ഡ് എസ് വി ജലീലിന്
പാലക്കാട് ജില്ലയില്‍ മുസ്ലിം യൂത്ത് ലീഗിന് നേതൃത്വം നല്‍കിയ മികച്ച സംഘാടകനും മാതൃകാ നേതാവും ഉജ്ജ്വല പ്രഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനും കൂടിയായ മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ല മുന്‍ പ്രസിഡണ്ടുമായിരുന്ന മര്‍ഹും ഉബൈദ് ചങ്ങലീരിയുടെ സ്മരണാര്‍ഥം കെഎംസിസി ബഹ്‌റൈന്‍ പാലക്കാട് ജില്ല കമ്മിറ്റി നല്‍കുന്ന രണ്ടാമത് മര്‍ഹും ഉബൈദ് ചങ്ങലീരി കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് മുന്‍ കെഎംസിസി ബഹ്‌റൈന്‍ പ്രസിഡണ്ട് എസ് വി ജലീലിന് നല്‍കാന്‍ തീരുമാനിച്ചു.
ബഹ്‌റൈന്‍ കെഎംസിസി ക്ക് ദീര്‍ഘകാലം നേതൃപരമായ പങ്ക് വഹിക്കുകയും കെഎംസിസി ബഹ്‌റൈന് ജനകീയ മുഖം സൃഷ്ടിച്ചെടുക്കുകയും ചെയ്ത വ്യക്തിത്വം എന്ന കാഴ്ചപ്പാടിലാണ് അദ്ദേഹത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. ജൂറി ചെയര്‍മാനും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡണ്ടുമായ ഹബീബ് റഹ്മാന്‍ അവാര്‍ഡ് പ്രഖ്യാപനം നിര്‍വ്വഹിച്ചത്.
ജൂറി അംഗങ്ങളായ ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര, റഫീഖ് തോട്ടക്കര, ഇന്മാസ് ബാബു പട്ടാമ്പി,സംസ്ഥാന ഭാരവാഹികളായ മുസ്തഫ കെ പി, സലീം തളങ്കര, അഷറഫ് കാട്ടില്‍ പീടിക, അഷറഫ് കക്കണ്ടി ജില്ല ഭാരവാഹികളായ ശറഫുദ്ദീന്‍ മാരായമംഗലം, നിസാം മാരായമംഗലം,അന്‍വര്‍ സാദത്ത്,നൗഫല്‍ പടിഞ്ഞാറങ്ങാടി, നൗഷാദ് പുതുനഗരം,അബ്ദുല്‍ കരീം പെരിങ്ങോട്ടു കുറിശ്ശി, ഷഫീഖ് വല്ലപ്പുഴ,വര്‍ക്കിംഗ് കമ്മിറ്റി അംഗം മുബാറക്ക് മലയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.