മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്റെ ഒരു വര്‍ഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ഐ.എസ്.ബി @ 75 ജൂനിയര്‍ ആന്‍ഡ് സീനിയര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച വൈകീട്ട് സമാപിക്കും. ശനിയാഴ്ച രാത്രി 8 മണിക്ക് ജഷന്‍മാള്‍ ഓഡിറ്റോറിയത്തിലാണ് സമാപന ചടങ്ങ് നടക്കുക.
വെള്ളിയാഴ്ചയോടെ 300 മത്സരങ്ങള്‍ പൂര്‍ത്തിയായതിനാല്‍, ഫൈനല്‍ റൗണ്ടുകളില്‍ ആവേശകരമായ മത്സരം നടക്കും. ബഹ്റൈന്‍, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള 350 കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നു. ബഹ്റൈന്‍ ബാഡ്മിന്റണ്‍ ആന്‍ഡ് സ്‌ക്വാഷ് ഫെഡറേഷന്റെ (ബിബിഎസ്എഫ്) അനുമതിയോടെ സംഘടിപ്പിക്കുന്ന ഈ ടൂര്‍ണമെന്റില്‍ അണ്ടര്‍ 9 മുതല്‍ അണ്ടര്‍ 19 വരെയുള്ള പ്രായപരിധിയിലുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സിംഗിള്‍സ്, ഡബിള്‍സ്, പുരുഷ ഡബിള്‍സ് (എലൈറ്റ്, ചാമ്പ്യന്‍ഷിപ്പ്, എഫ്1-എഫ്5), വനിതാ ഡബിള്‍സ് (ലെവലുകള്‍ 1 & 2), മിക്സഡ് ഡബിള്‍സ് (ലെവലുകള്‍ സി, 1 & 2) എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു.
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) നിയമങ്ങള്‍ക്കനുസൃതമായി എല്ലാ മത്സരങ്ങളും നോക്കൗട്ട് ഫോര്‍മാറ്റിലാണ് നടത്തുന്നത്, സര്‍ട്ടിഫൈഡ് അമ്പയര്‍മാരാണ് ഇവ നിയന്ത്രിക്കുന്നത്. ഇന്ത്യന്‍ സ്‌കൂള്‍ വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, ടൂര്‍ണമെന്റ് ഡയറക്ടര്‍ ബിനു പാപ്പച്ചന്‍, ടൂര്‍ണമെന്റ് റഫറി ഷനില്‍ അബ്ദുള്‍ റഹിം (ബാഡ്മിന്റണ്‍ ഏഷ്യ) , ജനറല്‍ കണ്‍വീനര്‍ ആദില്‍ അഹമ്മദ്, കോര്‍ഡിനേറ്റര്‍ ബിനോജ് മാത്യു മുന്‍ ഇസി അംഗം-സ്‌പോര്‍ട്‌സ് രാജേഷ് എംഎന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും ലഭിക്കും; പങ്കെടുക്കുന്നവര്‍ക്കും അവരുടെ പരിശ്രമങ്ങളെയും പങ്കാളിത്തത്തെയും അംഗീകരിക്കുന്നതിന് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, പ്ലാറ്റിനം ജൂബിലി ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ് എസ്. നടരാജന്‍ എന്നിവര്‍ എല്ലാ കായിക പ്രേമികളെയും ഫൈനല്‍ മത്സരത്തിനു സാക്ഷ്യം വഹിക്കാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു