ബഹറൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിര്‍ന്ന പ്രവാസികളെ ആദരിച്ചു
ബഹറൈനിലെ മലപ്പുറം ജില്ലക്കാരുടെ ജനകീയ കൂട്ടായ്മയായ ബഹ്‌റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി എം ഡി എഫ്) ജില്ലയില്‍ നിന്നുള്ള നാല് പതിറ്റാണ്ടി അധികമായി പ്രവാസ ജീവിതം നയിക്കുന്ന മുതിര്‍ന്ന പ്രവാസികളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. മനാമ കെ . സിറ്റി ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിനു മുമ്പില്‍ രക്ഷാധികാരി ബഷീര്‍ അംബലായിയുടെ രക്ഷാകൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി മന്‍ഷീര്‍ കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു. ആക്ടിംഗ് പ്രസിഡണ്ട് റംഷാദ് അയലക്കാട് അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ പൊട്ടച്ചോല, മീഡിയ കണ്‍വീനര്‍ ഫസലുല്‍ ഹഖ്, ട്രഷറര്‍ അലി അഷറഫ്, പ്രോഗ്രാം കണ്‍വീനര്‍ കാസിം പാടത്തക്കായില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മലപ്പുറം ജില്ലക്കാരായ നാലു പതിറ്റാണ്ടുകളായി വിജയകരമായി പ്രവാസ ജീവിതം തുടരുന്ന മുതിര്‍ന്ന പ്രവാസികളായ എന്‍.കെ മുഹമ്മദലി, ബഷീര്‍ അംബലായി, കെ. ടി. മുഹമ്മദലി ( ദാര്‍ അല്‍ ഷിഫാ), ബാലന്‍ ബഹ്‌റൈന്‍ ഓക്ഷന്‍, കുഞ്ഞലവി കരിപ്പായില്‍, അശോകന്‍ മേലേക്കാട്ട്, മുഹമ്മദലി പെരിന്തല്‍മണ്ണ, യാഹൂ ഹാജി, അഷ്‌റഫ് കുന്നത്തുപറമ്പ്, എ .എ. മുല്ലക്കോയ, ഹംസ കണ്ണന്‍ തൊടിയില്‍, വി.എച്ച് .അബ്ദുള്ള, മുഹമ്മദലി കെ പി, എ.വി ബാലകൃഷ്ണന്‍, ഹനീഫ അയിലക്കാട്, മുഹമ്മദ് അഷ്‌റഫ് അലി തുടങ്ങിയവരെയാണ് മൊമെന്റുകള്‍ നല്‍കി ചടങ്ങില്‍ ആദരിച്ചത്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആധുനിക സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത കാലത്ത് ബഹ്‌റൈനില്‍ എത്തിച്ചേരുകയും ധാരാളം കഷ്ടപ്പാടുകള്‍ നിറഞ്ഞ അക്കാലത്തെ പ്രവാസജീവിതം ധീരമായി മുന്നോട്ടുകൊണ്ടുപോവുകയും നാടിന്റെയും ഒപ്പം കുടുംബത്തിന്റെയും ഭാവി കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച ത്യാഗോജ്വലമായ സംഭാവനകള്‍ യോഗത്തില്‍ അനുസ്മരിക്കപ്പെട്ടു.
വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഈ പവിഴ ദ്വീപില്‍ എത്തിച്ചേരുകയും ജീവിതം കര പിടിപ്പിക്കുകയും ചെയ്ത തീഷ്ണമായ അനുഭവങ്ങള്‍ മുതിര്‍ന്ന പ്രവാസികള്‍ പലരും പങ്കുവെക്കുകയുണ്ടായി.
പ്രോഗ്രാം കോഡിനേറ്റര്‍ അന്‍വര്‍ നിലമ്പൂര്‍ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു. ഭാരവാഹികളായ സക്കറിയ പൊന്നാനി, അഷ്‌റഫ് കുന്നത്തുപറമ്പ്, റസാക്ക് പൊന്നാനി, മുനീര്‍ വളാഞ്ചേരി,അബ്ദുല്‍ ഗഫൂര്‍,സുബിന്‍ ദാസ്, സാജിദ് കരുളായി, ഷബീര്‍ മുക്കന്‍, രാജേഷ് വി കെ, വാഹിദ് വാഹി, ഷിബിന്‍ തോമസ്, റമീസ് തിരൂര്‍, ജഷീര്‍ ചങ്ങരംകുളം, രജീഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.