ബഹറിന്‍ യോഗ കമ്മറ്റിയും ബഹറിന്‍ മീഡിയ സിറ്റിയുമായി ധാരണ പത്രത്തില്‍ ഒപ്പുവച്ചു
ആരോഗ്യ പ്രശ്‌നങ്ങളെ ലഘൂകരിക്കുന്നതിനും മാനസികോല്ലാസത്തിനും യോഗ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനായി ബഹ്‌റൈന്‍ യോഗ കമ്മിറ്റിയുമായി സഹകരിച്ച് ബഹ്‌റൈന്‍ മീഡിയ സിറ്റി. ബഹറിനിലെ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ കീഴിലുള്ള ബഹറിന്‍ യോഗ കമ്മിറ്റിയുമായി സഹകരിച്ച് രാജ്യത്തെ പ്രവാസികളുടെ ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തി യോഗ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനാണ് ധാരണ പത്രത്തില്‍ ഒപ്പുവച്ചത്.
ബഹറിനിലെ മുനിസിപ്പാലിറ്റി ലീഗല്‍ അഫയേഴ്‌സ് & ബഹ്‌റിന്‍ യോഗ കമ്മിറ്റി ഹെഡുമായ ജവഹര്‍ അല്‍സീനാന്‍,
ബഹറിന്‍ മീഡിയ സിറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവരാണ് ധാരണ പത്രത്തില്‍ ഒപ്പുവച്ചത്. ബഹ്‌റിനിലെ
പ്രവാസികളുടെ മാനസിക ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനായി യോഗ സംബന്ധമായ ആക്ടിവിറ്റികളും വര്‍ക്ക്‌ഷോപ്പുകളും ക്ലാസുകളും ഇതിന്റെ ഭാഗമായി ബഹറിന്‍ മീഡിയ സിറ്റിയില്‍ സംഘടിപ്പിക്കും എന്നും സമൂഹ നന്മയ്തകുന്ന നിരവധി പ്രവര്‍ത്തനങ്ങളുമായും തുടര്‍ന്നും ബഹറിന്‍ മീഡിയ സിറ്റി മുന്നോട്ടു പോകുമെന്നും ഫ്രാന്‍സിസ് കൈതാരത്ത് അറിയിച്ചു.
കൂടാതെ ബിഎംസി സംഘടിപ്പിക്കുന്ന പരിപാടികള്‍ അടങ്ങിയ ബ്രോഷറും ബിഎംസി ലീഡ് മാഗസിനും ചടങ്ങില്‍ ഫ്രാന്‍സിസ് കൈതാരത്ത് ജവഹര്‍ അല്‍ സീനന് കൈമാറി.ബി എം സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബിഎംസി എക്‌സിക്യൂട്ടീവ് മാനേജര്‍ ജെമി ജോണ്‍, അഡ്മിന്‍ അസിസ്റ്റന്റ് അഭിജിത്ത് മറ്റു ബി എം സി കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.