മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 27 വെള്ളിയാഴ്ച ഹിദ്ദിലെ മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യം സംരക്ഷിക്കുക, ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി തടയുക എന്ന സന്ദേശത്തോടെ ഡിസംബര്‍ 27 ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സൗജന്യ ആയുര്‍വേദ കണ്‍സള്‍ട്ടേഷന്‍, ഡെന്റല്‍ സ്‌ക്രീനിംഗ്, ഗൈനക്കോളജി കണ്‍സള്‍ട്ടേഷന്‍, ഓര്‍ത്തോപീഡിക് കണ്‍സള്‍ട്ടേഷന്‍,
ബ്ലഡ് പ്രെഷര്‍, ബ്ലഡ് ഷുഗര്‍,പള്‍സ് റേറ്റ്,ശ്വസന നിരക്ക്,ഉയരവും ഭാരവും* എന്നീ ചെക്കപ്പുകളും ക്യാമ്പില്‍ ലഭ്യമായിരിക്കും.ബഹറിനിലെ എല്ലാ ഭാഗത്തുനിന്നും ട്രാന്‍സ്പോര്‍ട്ടേഷന്‍ സൗകര്യവും ലഭ്യമാണ്.
ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിട്ടുള്ള ഗൂഗിള്‍ ഫോംമില്‍ വിവരങ്ങള്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://surveyheart.com/form/676039d82505a317f8d3c1a8
കൂടുതൽ വിവരങ്ങൾക്ക് , 39125828, 38978535,34502044,39655787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.