നാട്ടിലേക്ക് പോകുന്ന ധന്യ വിനയന് ബിഡികെ യാത്രയയപ്പ് നല്‍കി

Update: 2025-02-28 14:47 GMT
നാട്ടിലേക്ക് പോകുന്ന ധന്യ വിനയന് ബിഡികെ യാത്രയയപ്പ് നല്‍കി
  • whatsapp icon

മനാമ: ബഹ്റൈനില്‍ നിന്നും നാട്ടിലേക്ക് പോകുന്ന ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി ധന്യ വിനയന് ബിഡികെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നല്‍കി.

ബിഡികെയുടെ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളില്‍ രക്ത ദാതാക്കളെ എത്തിക്കുന്നതിനും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ധന്യ വഹിച്ച പങ്കും അതിന് പിന്തുണ നല്‍കിവന്ന ഭര്‍ത്താവ് എം. വിനയനന്റെ സഹകരണവും ചെയര്‍മാന്‍ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോണ്‍, ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയ്, ട്രെഷറര്‍ സാബു അഗസ്റ്റിന്‍ മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ എടുത്ത് പറഞ്ഞു. ഇരുവര്‍ക്കും ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമെന്റോയും ഉപഹാരവും കൈമാറി.

Similar News