ബിഡികെ 100 മത് രക്തദാന ക്യാമ്പ് - പോസ്റ്റര്‍ പ്രകാശനം ചെയ്തു

Update: 2025-12-02 13:59 GMT

മനാമ: ഇന്ത്യന്‍ ക്ലബ്ബില്‍ ഡിസംബര്‍ 12 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണിവരെ നടക്കുന്ന ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) യുടെ 100 മത് രക്തദാന ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസ്സൈന്‍ അല്‍ ജനാഹി നിര്‍വഹിച്ചു. ബിഡികെ ബഹ്റൈന്‍ ചെയര്‍മാന്‍ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോണ്‍, ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയ്, ട്രെഷറര്‍ സാബു അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യന്‍ ക്ലബ്ബും, പ്രവാസി ഗൈഡന്‍സ് ഫോറവും പ്രസ്തുത ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ ബിഡികെയോടൊപ്പം ചേരുന്നുണ്ട്.

അല്‍ അഹ്‌ലി ക്ലബ്ബില്‍ നിയാര്‍ക്ക് ബഹ്റൈന്‍ സംഘടിപ്പിച്ച സ്പര്‍ശം 2025 ന്റെ വേദിയില്‍ വെച്ച് പോസ്റ്റര്‍ പ്രകാശനത്തിന് അവസരമൊരുക്കിയ നിയാര്‍ക്ക് ഭാരവാഹികള്‍ക്ക് ബിഡികെ നന്ദി അറിയിച്ചു.

Similar News