ബീറ്റ്സ് ഓഫ് ബഹ്റൈന്‍ വിദ്യാഭ്യാസ സഹായം കൈമാറി
By : സ്വന്തം ലേഖകൻ
Update: 2025-09-19 09:52 GMT
ബീറ്റ്സ് ഓഫ് ബഹ്റൈന്‍ ആഭിമുഖ്യത്തില്‍ നടത്തപെട്ട പോന്നോണം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി നഴ്സിംഗ് പഠനത്തിന് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വയനാട് സ്വദേശിക്കു 50000 രൂപ വിദ്യാഭ്യാസ സഹായമായി കൈമാറി.
അദ്ലിയ സെഞ്ച്വറി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വി ഫോര്‍ വയനാട് ജനറല്‍ സെക്രട്ടറി ഷിജു പോള്‍ തുക ഏറ്റുവാങ്ങി.ബഹ്റൈന്‍ പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് സുധീര്‍ തിരുനിലത്തു ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആര് ജെ നൂര്‍ ആശംസകള്‍ അറിയിച്ചു.
കണ്‍വിനര്‍മാരായി അഭിജിത് എം, സീനോ വര്‍ഗീസ് പ്രവര്‍ത്തിച്ച ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്കി.