ശ്രാവണം 2024 ഓണാഘോഷങ്ങളുടെ ഭാഗമായി വര്‍ണ്ണാഭമായ ഘോഷയാത്ര മത്സരം നടന്നു. വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെ ആരംഭിച്ച പരിപാടികള്‍ 11 മണിവരെ നീണ്ടു. മികച്ച രീതിയില്‍ അവതരിപ്പിക്കപ്പെട്ട പരിപാടി കാണാന്‍ അഭൂതപൂര്‍വമായ ജനത്തിരക്കായിരുന്നു സമാജത്തിലും പരിസരങ്ങളിലും. വിളക്ക് കൊളുത്തികൊണ്ടു ആരംഭിച്ച പരിപാടിയില്‍ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഘോഷയാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു.
നിശ്ചല ദൃശ്യ ഫ്‌ളോട്ടുകള്‍, പ്രച്ഛന്ന വേഷങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, അനുഷ്ഠാന കലകള്‍, വാദ്യമേളങ്ങള്‍, ഡിസ്പ്ലേകള്‍ തുടങ്ങിയ അനവധി ആകര്‍ഷണങ്ങള്‍ നിറഞ്ഞതായിരുന്നു പങ്കെടുത്ത ഓരോ ടീമുകളുടെയും അവതരണങ്ങള്‍. വയാനാടു ദുരന്തം, ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട്, കല്‍ക്കട്ടയിലെ യുവ ഡോക്ടറുടെ കൊലപാതകം, സ്ത്രീ ശാക്തീകരണം, മത മൈത്രി തുടങ്ങിയ വിവിധ ആശയങ്ങള്‍ ഫ്‌ലോട്ടിലും മറ്റുമായി ഭംഗിയായി അവതരിപ്പിക്കപ്പെട്ടു. കാണികള്‍ക്കു അക്ഷരാര്‍ത്ഥത്തില്‍ ദൃശ്യവിരുന്നൊരുക്കിയ ഘോഷയാത്ര ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ചില ഭേദഗതികളോടെ അവതരിപ്പിച്ച പരിപാടി സംഘാടക മികവ് അടിവരയിടുന്നതായിരുന്നു. സമാജം ഉപവിഭാഗങ്ങളായ സാഹിത്യ വിഭാഗം, എന്റര്‍ടൈന്‍മെന്റ് വിഭാഗം, മെമ്പര്‍ഷിപ്പ്-ഫിലിം ക്ലബ്, ബാഡ്മിന്റണ്‍, ലൈബ്രറി എന്നീ ടീമുകള്‍ സമാജത്തില്‍ നിന്നും പങ്കെടുത്തപ്പോള്‍, ശ്രേഷ്ഠ ബഹ്റൈന്‍, ഔര്‍ ക്ലിക്‌സ്, വോയ്സ് ഓഫ് ആലപ്പി, വോയ്സ് ഓഫ് ട്രിവാന്‍ഡ്രം എന്നീ ടീമുകള്‍ സമാജത്തിനു പുറത്തുനിന്നുള്ള സംഘടനകളായി പങ്കെടുത്തു.
മത്സര ഫലങ്ങള്‍:
സമാജം ഉപവിഭാഗങ്ങള്‍:
മികച്ച ഫ്‌ളോട്: ബാഡ്മിന്റണ്‍ വിഭാഗം (ഒന്നാം സ്ഥാനം), വായനശാല വിഭാഗം (രണ്ടാം സ്ഥാനം)
മികച്ച തീം: ബാഡ്മിന്റണ്‍ വിഭാഗം
മികച്ച ക്യാരക്ടര്‍: വായനശാല വിഭാഗം
മികച്ച മാവേലി: മെമ്പര്‍ഷിപ്പ്-ഫിലിം ക്ലബ്
മികച്ച പെര്‍ഫോര്‍മര്‍: വായനശാല വിഭാഗം (ഒന്നാം സ്ഥാനം), ബാഡ്മിന്റണ്‍ വിഭാഗം (രണ്ടാം സ്ഥാനം)
മികച്ച ഘോഷയാത്ര: ബാഡ്മിന്റണ്‍ വിഭാഗം (ഒന്നാം സ്ഥാനം), സാഹിത്യ വിഭാഗം (രണ്ടാം സ്ഥാനം), വായനശാല വിഭാഗം (മൂന്നാം സ്ഥാനം)
സമാജം ഇതര സംഘടനകള്‍:
മികച്ച ഫ്‌ളോട്: അവര്‍ ക്ലിക്‌സ് (ഒന്നാം സ്ഥാനം), വോയ്സ് ഓഫ് ട്രിവാന്‍ഡ്രം (രണ്ടാം സ്ഥാനം)
മികച്ച തീം: അവര്‍ ക്ലിക്‌സ്
മികച്ച ക്യാരക്ടര്‍: വോയ്സ് ഓഫ് ആലപ്പി
മികച്ച മാവേലി: അവര്‍ ക്ലിക്‌സ്
മികച്ച പെര്‍ഫോര്‍മര്‍: അവര്‍ ക്ലിക്‌സ് (ഒന്നാം സ്ഥാനം), ബാഡ്മിന്റണ്‍ വിഭാഗം (രണ്ടാം സ്ഥാനം)
മികച്ച ഘോഷയാത്ര: അവര്‍ ക്ലിക്‌സ് (ഒന്നാം സ്ഥാനം), ശ്രേഷ്ഠ ബഹ്റൈന്‍ (രണ്ടാം സ്ഥാനം), വോയ്സ് ഓഫ് ട്രിവാന്‍ഡ്രം (മൂന്നാം സ്ഥാനം)
സ്പെഷ്യല്‍ ജൂറി പരാമര്‍ശം (പെര്‍ഫോര്‍മര്‍): അവര്‍ ക്ലിക്‌സ്
വ്യാഴാഴ്ച നടന്ന വടംവലി മത്സരങ്ങള്‍ക്ക് മുന്‍പായി സി. പി. ഐ. (എം) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് ഒരു മിനിറ്റ് മൗനമവലംബിച്ചു. വാശിയേറിയ മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ ആര്യന്‍സ് ബഹ്റൈന്‍ പൊന്നാനി, ബി കെ എസ് ബാഡ്മിന്റണ്‍ എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ വനിതാ വിഭാഗത്തില്‍ ബി കെ എസ് സാഹിത്യ വിഭാഗം, ബി കെ എസ് വനിതാ വിഭാഗം എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഷാജി ആന്റണി, രാജേഷ് കോടോത്ത് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
ബി. കെ. എസ്സ്. എക്‌സിക്യൂറ്റീവ് കമ്മറ്റി അടിയന്തര യോഗം കൂടി സി. പി. ഐ. (എം) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.