സമാജത്തില്‍ വിദ്യാരംഭം; എസ്.ശ്രിജിത്ത് ഐ.പി.എസ് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കും
മനാമ:ബഹ്റൈന്‍ കേരളീയ സമാജത്തിലെ ഈ വര്‍ഷത്തെ വിദ്യാരംഭം വിജയദശമി ദിനമായ ഒക്ടോബര്‍ 13 ഞായറാഴ്ച രാവിലെ 5.30ന് ആരംഭിക്കുമെന്ന് പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.പ്രമുഖ പോലീസ് ഓഫീസറും കലാകാരനുമായ എസ്.ശ്രീജിത്ത് ഐ.പി.എസ് ആണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാനായി എത്തിച്ചേരുന്നത്
സാധാരണ കുടുംബത്തില്‍ ജനിച്ച് കഠിന പ്രയത്‌നം കൊണ്ട് സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ച് ഔദ്യോഗിക രംഗത്ത് എത്തിച്ചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായഎസ്.ശ്രീജിത്ത്.കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണ കോളേജില്‍ നിന്ന് ബിഎസ്സി മാത്തമാറ്റിക്സില്‍ ബിരുദം നേടിയതിനു ശേഷം 1990-1991 കാലയളവില്‍ ആകാശവാണിയിലും1991 മുതല്‍1996 വരെ കസ്റ്റംസിലും സേവനമനുഷ്ഠിച്ചതിനു ശേഷം1996 ബാച്ചില്‍ (കേരള കേഡര്‍)ഐപിഎസ് നേടി,1998-ല്‍ കുന്നംകുളം എഎസ്പിയായി ഐപിഎസ് ജീവിതം ആരംഭിച്ചു പിന്നീട് വടകര എഎസ്പിയായും തലശേരി എഎസ്പിയായും ചുമതലയേറ്റു
2000-ല്‍ പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച് കേരള സായുധ പോലീസില്‍ കമാന്‍ഡന്റായി സേവനമനുഷ്ഠിച്ചു.ബറ്റാലിയന്‍-4, മലബാര്‍ സ്പെഷ്യല്‍ പോലീസ്,ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ്, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയില്‍ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്2010-ല്‍ ക്രൈംബ്രാഞ്ചില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിഐജി) ആയി സ്ഥാനക്കയറ്റം ലഭിച്ചു.
പിന്നീട് കണ്ണൂര്‍ റേഞ്ച് ഡിഐജി, കേരള പൊലീസ് അക്കാദമി (കെഇപിഎ) ജോയിന്റ് ഡയറക്ടര്‍, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ ഡിഐജി. എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.2014-ല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐജിപി) ആയി സ്ഥാനക്കയറ്റം ലഭിക്കുകയുംപിന്നീട് ക്രൈംബ്രാഞ്ചിലും കൊച്ചി റേഞ്ചിലും ഐജിപിയായി ചുമതലയേല്‍ക്കുകയും ചെയ്തു.നിലവില്‍ ഐജിപി-ക്രൈംസ് (സൗത്ത് സോണ്‍) എന്ന പദവി വഹിക്കുന്നു
മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍, നിര്‍ഭയ, ഹൈക്കോടതി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി തുടങ്ങിയ നിരവധി പ്രോജക്റ്റുകളില്‍ അംഗം എന്നീ നിലകളും വഹിക്കുന്നു.പോലീസ് സേനയില്‍ അംഗമായ ഗായകന്‍ എന്ന നിലയില്നിരവധി സംഗീത പരിപാടികളിലൂടെ ശ്രദ്ധ നേടികയും മഞ്ചിത്ത് ദിവാകര്‍ കഥയെഴുതി സംവിധാനം ചെയ്ത 'ദി സ്‌പോയില്‍സ്' എന്ന ചിത്രത്തിനു വേണ്ടി പിന്നണിഗാന രംഗത്തും ചുവടുറപ്പിച്ചിട്ടുള്ള അദ്ദേഹം പ്രശസ്ത ഗായകന്‍ പന്തളം ബാലന്റെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതവും അഭ്യസിച്ചുവരുന്നു.
വിദ്യാരംഭത്തിനു വേണ്ടിയുള്ള രജിസ്ട്രേഷന്‍ സമാജത്തില്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്വിനയചന്ദ്രന്‍ നായര്‍ (39215128)) രജിത അനി( 3804 4694 )എന്നിവരെ വിളിക്കാവുന്നതാണ്.