ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ നവരാത്രി ആഘോഷമായ നൃത്ത-സംഗീതോത്സവം സമാപിച്ചു
മനാമ:ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷമായ നൃത്ത-സംഗീതോത്സവം, പ്രമുഖ പോലീസ് മേധാവിയും ഗായകനുമായഎ.ഡി.ജി.പി എസ്.ശ്രീജിത്ത് ഐ.പി.എസ് അവതരിപ്പിച്ച ഗാനമേളയോടെ അവസാനിച്ചു.
നാലു ദിവസം നീണ്ടു നിന്ന നവരാത്രി ആഘോഷംഈ മാസം 9 നാണ് ആരംഭിച്ചത്.ആഘോഷങ്ങളുടെ ഭാഗമായിബഹ്‌റൈനിലെ വിവിധ നൃത്താധ്യാപകരുടെയും സംഗീതാധ്യാപകരുടെയും ശിക്ഷണത്തില്‍ പഠനം നടത്തുന്ന കുട്ടികള്‍ അവതരിപ്പിച്ച നൃത്ത സംഗീത പരിപാടികള്‍ ആദ്യ മൂന്നു ദിവസങ്ങളിലായി അരങ്ങേറി. നവരാത്രിച്ചടങ്ങുകള്‍കളുടെ സമാപന ദിവസമായ വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ നടന്ന വിദ്യാരംഭത്തില്‍ എസ്.ശ്രീജിത്ത് ഐ.പി.എസ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.
പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ വൈകുന്നേരം നടന്ന സമാപന യോഗത്തില്‍ എസ്.ശ്രീജിത്ത് ഐ.പി.എസിനെ ആദരിച്ചു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരയ്ക്കല്‍ സ്വാഗതം ആശംസിച്ചു കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായര്‍ എന്നിവരുടെ നേത്വത്തില്‍ നാല് ദിവസത്തെ Dance മ്യൂസിക്ക് നവരാത്രി കലാപരിപടികള്‍ നടത്തപ്പെട്ടു.
നവരാത്രി പരിപാടിയുടെ കണ്‍വീനര്‍ ബിജു Mസതീഷും ജോയിന്റ് കണ്‍വീനര്‍ രജിത അനിയും കലാപരിപടികളുടെ ചുമതല ശ്രീദേവന്‍ പാലോട് നിയന്ത്രിച്ചു നവരാത്രിചടങ്ങില്‍ ഭരണ സമിതി അംഗങ്ങളും ആഘോഷ കമ്മറ്റി അംഗങ്ങളുമടക്കം നിരവധി പേര്‍ സന്നിഹിതരായിരുന്നു.
ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ട്, എസ്.ശ്രീജിത്ത് അവതരിപ്പിച്ച ഗാനമേളയില്‍ ബഹ്‌റൈനിലെ ശ്രദ്ധേയ ഗായികയായ വിജിത ശ്രീജിത്തും പങ്കെടുത്തു.