ദേശീയ ദിനത്തില്‍ നൃത്ത സംഗീത വിരുന്നുമായി ബി.കെ.എസ് ധുംധലാക്ക സീസണ്‍ 6 ഇന്ന്
ബഹ്റൈന്റെ 53-)o ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ കേരളീയ സമാജം ഒരുക്കുന്ന നൃത്ത സംഗീത പരിപാടിയായ 'ധും ധലാക്ക സീസണ്‍ 6 ' 2024 ഡിസംബര്‍ 17 ചൊവ്വാഴ്ച രാത്രി 6.30 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അരങ്ങേറും.കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി നടന്നു വരുന്ന ധും ധലാക്കയുടെ ആറാം പതിപ്പിന്റെ മുഖ്യ ആകര്‍ഷണം പ്രശസ്ത നര്‍ത്തകനും നൃത്തസംവിധായനും നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനുമായ നീരവ് ബവ്ലേച്ച , ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത മത്സര വിജയിയും പ്രശസ്ത ഗായകനും വയലിനിസ്റ്റുമായ വിവേകാനന്ദന്‍ എന്നിവരാണ് .ഇവരോടൊപ്പം ബഹ്‌റൈനിലെ പ്രഗത്ഭരായ നൂറോളം കലാകാരന്മാരും നൃത്ത സംഗീത വിസ്മയക്കാഴ്ചയില്‍ അണിചേരും.
സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മഹനീയ സന്ദേശം ലോകത്തിനു മുന്നില്‍ പകര്‍ന്നുനല്‍കിക്കൊണ്ട് 53-ാം ദേശീയ ദിനമാഘോഷിക്കുന്ന ബഹ്‌റൈന് ഐക്യദാര്‍ഢ്യവും ആശംസകളും അര്‍പ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സമാജം കലാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ധുംധലാക്കയുടെ പുതിയ പതിപ്പ് സംഘടിപ്പിക്കുന്നതെന്ന്
സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഗീതം, നൃത്തം, വിനോദം എന്നിവയുടെ സമ്പൂര്‍ണ്ണ സമന്വയത്തോടെ, ബഹ്റൈനിലെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബഹ്‌റൈനിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.
കലാവിഭാഗം കണ്‍വീനര്‍ ദേവന്‍ പാലോടിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ധുംധലാക്ക സീസണ്‍ 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ധുംതലക്ക സീസണ്‍6 ഇതുവരെ നടന്നതില്‍ മികച്ചതായിരിക്കുമെന്നും അവിസ്മരണീയമായ ഒരു അനുഭവം കാണിക്കള്‍ക്ക് ഉറപ്പു നല്‍കുന്നുവെന്നും പരിപാടി കാണുന്നതിന് പ്രവേശനം സൗജന്യമാണെന്നും സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 39498114 എന്ന നമ്പറില്‍ സുനേഷ് സാസ്‌കോയെയോ 36808098 എന്ന നമ്പറില്‍ മനോജ് സദ്ഗമയയെയോ ബന്ധപ്പെടുക.