ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വേദി അനുസ്മരണ ചടങ്ങ് നടത്തി
ഇന്ത്യയിലെ രാഷ്ട്രീയ, സാഹിത്യ മേഖലകളിലെ രണ്ട് പ്രമുഖ വുക്തിത്വങ്ങളായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും, മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെയും വേര്‍പാടിനോടനുബന്ധിച്ചു ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വേദി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. മൗനപ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ പരേതര്‍ക്ക് പുഷ്പ്പാര്‍ച്ചനയും നടത്തി.
'ഓര്‍മ്മ പൂക്കള്‍' എന്ന അനുസ്മരണ ചടങ്ങില്‍ സമാജം ആക്ടിങ്ങ് പ്രസിഡന്റ് ദിലീഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍, സാഹിത്യ വിഭാഗം സെക്രട്ടറി, വിനയചന്ദ്രന്‍ നായര്‍ സ്വാഗതം പറയുകയും, മന്‍മോഹന്‍ സിംഗിനെക്കുറിച്ച്, സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ IYCC ജനറല്‍ സെക്രട്ടറിയും, വോയ്‌സ് ഓഫ് ആലപ്പിയുടെ സെക്രട്ടറിയുമായ ശ്രീ.ധനേഷ് പിള്ള അനുസ്മരണ പ്രഭാഷണവും നടത്തി.മലയാള സാഹിത്യത്തില്‍ സമാനതകളില്ലാത്ത പ്രതിഭയാണ് എം ടി വാസുദേവന്‍ നായര്‍ എന്ന്, സമാജം ആക്ടിങ് പ്രസിഡന്റ്.ദിലീഷ് കുമാര്‍ പറഞ്ഞു.
ചെറുകഥകളില്‍ നിന്നും, നോവലുകളില്‍ നിന്നും അദ്ദേഹം സൃഷ്ടിച്ച എഴുത്തുകളുടെ ഗുണനിലവാരവും ഭാഷാപരമായ സൗന്ദര്യവും മലയാള സാഹിത്യത്തിന് പുതിയ ദിശകള്‍ നല്‍കിയിട്ടുണ്ട്...മലയാള സിനിമയെ ലോകോത്തര നിലവാരത്തിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ കര്‍മ്മ മേഖലകളില്‍ എല്ലാം കഴിവ് തെളിയിച്ച ശ്രീ ല്‍.എം ടി വാസുദേവന്‍ നായരുടെ വേര്‍പാട്, സാഹിത്യ ലോകത്തിനു നികത്താനാവാത്ത നഷ്ടമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ കാലഘട്ടം കണ്ട മികച്ച സാമ്പത്തിക വിദഗ്ധനും, പ്രധാനമന്ത്രിയുമായിരുന്നു മന്‍മോഹന്‍ സിംഗ്. രണ്ടു പ്രതിഭാധനരായ വ്യക്തിത്വങ്ങളുടെയും വേര്‍പാടില്‍ സമാജം അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യ ലോകത്തിന്റെ കുലപതിഎം ടി. വാസുദേവന്‍ നായരെക്കുറിച്ച്, ബഹ്‌റിനിലെ എഴുത്തുകാരനായ.ആദര്‍ശ് മാധവന്‍ കുട്ടി സംസാരിച്ചു. അനുസ്മരണ പ്രഭാഷണത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ .സോമന്‍ ബേബി, രാജി ഉണ്ണികൃഷ്ണന്‍, OlCC Global കമ്മറ്റി മെമ്പര്‍, ശ്രീ.ബിനു കുന്നന്താനം, കോണ്‍വെക്‌സ് മീഡിയ എം. ഡി. അജിത്ത് നായര്‍, BKS ലേഡിസ് വിങ്ങ് പ്രസിഡന്റ് ശ്രീമതി.മോഹിനി തോമസ്, വനിത വിഭാഗം സെക്രട്ടറി ശ്രീമതി.ജയരവികുമാര്‍, ശ്രീമതി.രജിത സുനില്‍, ശ്രീമതി.ഹേമ വിശ്വംഭര്‍, KSCA പ്രസിഡന്റ്രാജേഷ് നമ്പ്യാര്‍, ജേക്കബ് തേക്കുംതോട്, ശ്രീ.എസ്. വി.ബഷീര്‍ , കെ. ടി.സലിം, .ജേക്കബ് നവകേരള കലാവേദി, BKS കലാവിഭാഗം സെക്രട്ടറി ശ്രീ.റിയാസ് ഇബ്രാഹിം തുടങ്ങിയ നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു.
സമാജം സാഹിത്യ വേദി കണ്‍വീനര്‍ ശ്രീമതി.സന്ധ്യ ജയരാജ് നന്ദി രേഖപ്പെടുത്തി. അനുസ്മരണ യോഗം ഗണേഷ് നമ്പൂതിരി നിയന്ത്രിച്ചു.