സമാജം മലയാളം പാഠശാല തുടക്കക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
മനാമ:ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാലയുടെ 2024-25 അധ്യയന വര്‍ഷത്തെ തുടക്കക്ലാസ്സുകളിലേക്കുള്ള പ്രവേശനം ഏപ്രില്‍ 2, 3 തീയതികളില്‍ നടക്കുമെന്ന് പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു..
2025 ജനുവരി 1 ന് അഞ്ച് വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് അഡ്മിഷനു വേണ്ടി അപേക്ഷിക്കാം. https://bksbahrain.com/2025/mp/register.htmlഎന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്ത ശേഷം നിര്‍ദ്ദിഷ്ട തീയതികളിലൊന്നില്‍ സമാജത്തില്‍ എത്തി അഡ്മിഷന്‍ എടുക്കാമെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍.ആര്‍.നായര്‍ പറഞ്ഞു.
കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ ഇന്ത്യയ്ക്ക് പുറത്തെ ആദ്യ പഠനകേന്ദ്രമായ ബഹ്‌റൈന്‍ കേരളീയ സമാജം പാഠശാലയില്‍ ആയിരത്തിലധികം കുട്ടികളാണ് വിവിധ കോഴ്‌സുകളിലായി മാതൃഭാഷാ പഠനം നടത്തുന്നത്. പുതുതായി എത്തുന്ന കുട്ടികള്‍ക്ക് എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതല്‍ 9 മണി വരെയാണ് ക്ലാസ്സ്.അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരക്കള്‍ക്ക്,38044694,,39498114