ബഹറൈന്‍ കേരളീയ സമാജം ഇന്‍ഡോ-ബഹറൈന്‍ ഫെസ്റ്റിവലില്‍ മേതില്‍ ദേവികയുടെയും ആശശരത്തിന്റെയും നൃത്താവിഷ്‌കാരം

Update: 2025-05-08 13:46 GMT

ഇന്‍ഡോ -ബഹറൈന്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസമായ മെയ് 8-9 വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രമുഖ നര്‍ത്തകരായ മേതില്‍ ദേവികയും ആശാശരത്തും സംഘവുംഅവതരിപ്പിക്കുന്ന നൃത്ത പരിപാടി അരങ്ങേറുമെന്ന് ബഹറൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു.

മെയ് 9 വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിക്ക് ആരംഭിക്കുന്ന ഫെസ്റ്റിവലില്‍ ഇന്ത്യയിലെ പ്രമുഖ നര്‍ത്തകിയും സിനിമാതാരവുമായമേതില്‍ ദേവിക അവതരിപ്പിക്കുന്നഉച്ചില എന്ന നൃത്താവിഷ്‌കാരം ഉണ്ടായിരിക്കും.

കേരളത്തിലെ പ്രാദേശിക ദേവി സങ്കല്പമായ മുച്ചിലോട്ട് ഭഗവതിയുമായി ബന്ധപ്പെട്ട ചിന്തകളും സങ്കല്പങ്ങളും മോഹിനിയാട്ടത്തിന്റെ സാധ്യതകള്‍ ഉപയോഗിചുള്ള നൃത്താവിഷ്‌കാരമാണ് ഉച്ചില .

പാരമ്പര്യ മോഹിനിയാട്ടത്തിന്റെ കഥാഖ്യാനത്തിനുള്ള സാധ്യതകളെ വൈകാരികവും കലാപരമായും പുതിയ കാലത്തിന്റെ സൗന്ദര്യ സങ്കല്പങ്ങളിലേക്ക് ചേര്‍ത്തുവെച്ച ഉച്ചിലയുടെ ആവിഷ്‌കാരം സാമൂഹിക വിമര്‍ശനത്തിന്റെ ധര്‍മവും കലയിലേക്ക് കണ്ണി ചേര്‍ക്കുന്ന സംഗീത നൃത്താവിഷ്‌കാരമാണ്.

ഫെസ്റ്റിവലിന്റെ നാലാം ദിവസമായ മെയ് ഒന്‍പത് വെള്ളിയാഴ്ച പ്രമുഖ നര്‍ത്തകിയും സിനിമാതാരവുമായ ആശാ ശരത്തും മകള്‍ ഉത്തര ശരത്തും ചേര്‍ന്ന് ഭരതനാട്യം അവതരിപ്പിക്കും.

സൂക്ഷ്മ മുദ്രകളും ചലനങ്ങളും നിറഞ്ഞ ഭരതനാട്യത്തെ തന്റെ സ്വതസിദ്ധമായ ഭാവാഭിനയം കൊണ്ടും വൈകാരിക മുഹൂര്‍ത്തങ്ങളുടെ സൂക്ഷ്മ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയയായ ആശാ ശരത്തും മകള്‍ ഉത്തരയും അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരത്തിന് ലോകം മുഴുവന്‍ കാണികളുണ്ട്.

ഇന്‍ഡോ ബഹറിന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, ഫെസ്റ്റിവല്‍ കണ്‍വീനര്‍ പ്രശാന്ത് ഗോവിന്ദപുരം എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു

Similar News