അല്‍ ഫുര്‍ഖാന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Update: 2025-01-17 14:53 GMT

മനാമ: അല്‍ ഫുര്‍ഖാന്‍ സെന്റര്‍ വര്‍ഷങ്ങളായി നടത്തി വരുന്ന രക്തദാന കാമ്പൈയ്‌നിന്റെ ഭാഗമായി സമൂഹ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലായിരുന്നു രക്തദാന ക്യാമ്പ്. വനിതകള്‍ കൂടി രക്തദാനം നിര്‍വ്വഹിച്ച പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. അല്‍ ഫുര്‍ഖാന്‍ സെന്റര്‍ രക്ഷാധികാരി ബഷീര്‍ മദനി, ജനറല്‍ സെക്രട്ടറി സുഹൈല്‍ മേലടി, വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ അരൂര്‍, ജോയിന്റ് സെക്രട്ടറിമാരായ അബ്ദുസ്സലാം ബേപ്പൂര്‍, മനാഫ് കബീര്‍, അനൂപ് തിരൂര്‍, ഇല്യാസ് കക്കയം എന്നിവര്‍ രക്ത ദാന ക്യാമ്പിന് നേതൃത്വം നല്‍കി. ഫാറൂഖ് മാട്ടൂല്‍, യൂസുഫ് കെപി, ഇക്ബാല്‍ കാഞ്ഞങ്ങാട്, ഹനീഫ, അല്‍ ഫുര്‍ഖാന്‍ വിഷന്‍ യൂത്ത് പ്രവര്‍ത്തകരായ ഹിഷാം കെ ഹമദ്, ഷാനിദ് വയനാട്, സമീല്‍ പി, ഫവാസ് സാലിഹ് എന്നിവരും വനിതാ പ്രതിനിധി സബീലാ യൂസുഫും പരിപാടി നിയന്ത്രിച്ചു.

Similar News