ബിഎംസി എവര്‍ടെക് ശ്രാവണ മഹോത്സവം; ആയിരത്തിലധികം തൊഴിലാളികള്‍ക്ക് വേണ്ടി ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി
ബിഎംസി എവര്‍ടെക് ശ്രാവണ മഹോത്സവം 2024:വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികള്‍ക്കായി ബഹ്‌റൈന്‍ മീഡിയ സിറ്റി ക്യാപ്പിറ്റല്‍ ഗവര്‍ണറെറ്റുമായി സഹകരിച്ച് ഒരുക്കിയ ചാരിറ്റി ഓണസദ്യ ശ്രദ്ധേയമായി.
അന്‍സാര്‍ ഗ്യാലറി അവതരിപ്പിക്കുന്ന ബഹ്റൈന്‍ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിന്ന ഓണാഘോഷ പരിപാടിയായ ബിഎംസി എവര്‍ ടെക് ശ്രാവണ മഹോത്സവം 2024 ന്റെ ഭാഗമായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റുമായി സഹകരിച്ച് വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള താഴ്ന്ന വരുമാനക്കാരായ ആയിരത്തിലധികം തൊഴിലാളികള്‍ക്ക് വേണ്ടി ഒരുക്കിയ സൗജന്യ ഓണസദ്യയും ഓണാഘോഷവും ശ്രദ്ധേയമായി. ഓണാലോഷങ്ങളുടെ 30-ാം ദിനമായ വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിച്ച പരിപാടിയില്‍ ബഹ്റൈന്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ അപ്പ് ഡയറക്ടര്‍ യൂസഫ് യാക്കൂബ് ലോറി മുഖ്യാതിഥിയി പങ്കെടുത്തു. ബിഎംസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത്,ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയര്‍മാന്‍ ഇ വി രാജീവന്‍ , ജനറല്‍ കണ്‍വീനര്‍ രാജേഷ് പെരുങ്കുഴി , ഓണസദ്യ കമ്മിറ്റി കണ്‍വീനര്‍ അജി പി ജോയ് , ജോയിന്റ് കണ്‍വീനര്‍മാരായ സലിം നമ്ബ്ര വളപ്പില്‍ ,ജ്യോതിഷ് പണിക്കര്‍ ,ഷമീര്‍ സലിം ,ഷജില്‍ അലക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളും, സംഘാടക സമിതി അംഗങ്ങളും, ബി എം സി ഓപ്പറേഷന്‍ ഡയറക്ടര്‍ ഷേര്‍ളി ആന്റണി, എക്‌സിക്യൂട്ടീവ് മാനേജര്‍ ജെമി ജോണ്‍, ബി എം സി കുടുംബാംഗങ്ങള്‍ എന്നിവര്‍ ബി എം സി യില്‍ വിപുലമായ ഒരുക്കങ്ങളാണ് ഓണസദ്യക്കായി നടത്തിയത്. ബഹ്റൈന്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ അപ്പ് ഡയറക്ടര്‍ യൂസഫ് യാക്കൂബ് ലോറി സൗജന്യ ഓണസദ്യയുടെ ഉല്‍ഘാടനം നിര്‍വഹിച്ചു . തുടര്‍ന്ന് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയര്‍മാന്‍ ഇ വി രാജീവന്‍ സ്വാഗതം ആശംസിക്കുകയും ,ബിഎംസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ചാരിറ്റി ഓണ സദ്യയില്‍ പങ്കെടുക്കാന്‍ കടന്നു വന്ന എല്ലാവരോടുമുള്ള നന്ദിയും അറിയിക്കുകയും ചെയ്തു.ചടങ്ങില്‍ ഫ്രാന്‍സിസ് കൈതാരത്ത് യൂസഫ് യാക്കൂബ് ലോറിക്ക് മൊമന്റോ നല്‍കി ആദരിച്ചു . കൂടാതെ ബിഎംസി എവര്‍ ടെക് ശ്രാവണ മഹോത്സവം 2024 ന്റെ സ്‌പോണ്‍സര്‍മാരെയും, അവതാരികയായി എത്തിയ മദിഹ മൊഹമ്മദ് ഹഫീസിനെയും ബി എം സിയുടെ മൊമെന്റോ നല്‍കി വേദിയില്‍ ആദരിച്ചു. അതോടൊപ്പം ബഹ്‌റൈനിലെ ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ( CCG) പ്രസിഡന്റും , പ്രശ്‌സത ഡോക്ടറും , അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോക്ടര്‍ പി വി ചെറിയാനെ ഫ്രാന്‍സിസ് കൈതാരത്ത് ആദരിച്ചു. ബഹ്റൈനില്‍ ഡോക്ടര്‍ പി വി ചെറിയാന്‍ എത്തിയിട്ട് 45 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായിട്ടാണ് ആദരവ് നല്‍കിയത്.ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ രാജേഷ് പെരുങ്കുഴി,ജോയിന്റ് ജനറല്‍ കണ്‍വീനര്‍ റിജോ മാത്യു ,ഓണ സദ്യ കണ്‍വീനര്‍മാരായ അജി പി ജോയി , ശ്രാവണ മഹോത്സവം 2024 ന്റെ വൈസ് ചെയര്‍മാന്മാരായ മോനി ഓടിക്കണ്ടത്തില്‍ ,അന്‍വര്‍ നിലമ്പൂര്‍ ,സയ്യിദ് ഹനീഫ് ,ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ മേനോന്‍ ,ആന്റണി പൗലസ് ,ഇന്ത്യന്‍ ക്ലബ് പ്രതിനിധി അനില്‍ , അജിത് നായര്‍ കോണ്‍വെസ് മീഡിയ , ജീന്‍സ് അവന്യൂ എം ഡി സുധി & മനേഷ്, മലബാര്‍ ഗോള്‍ഡ് പ്രതിനിധി നിഖില്‍ ,സാന്റിഎസീവാഷന്‍ എം ഡി രമേശ് ,ഫാബി ലാന്‍ഡ് ഉടമ അംബ്രോ അലി, കെഎംസിസി ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, ബി കെ എസ് എഫ് ലീഡര്‍ ബഷീര്‍ അംബലായി, ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി രാജപന്ധ്യന്‍, Dr. ബാബു രാമചന്ദ്രന്‍, സോമന്‍ ബേബി, അലക്‌സ് ബേബി, ബാബു കുഞ്ഞിരാമന്‍, ബോബന്‍ ഇടിക്കുള, വിശ്യകല പ്രസിഡന്റ് സുരേഷ്, രാജന്‍, തൃവിക്രമന്‍, പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രസിഡന്റ് കമറുദ്ദീന്‍, പ്രതിഭാ പ്രസിഡണ്ട് ബിനു മണ്ണില്‍, സെക്രട്ടറി മിജോഷ്, ബിസിനസ് പ്രമുഖന്‍ കെ ആര്‍ പ്രദീപ്,പ്രകാശ് വടകര ,ജയാമേനോന്‍ ,ഖായി, രാജീവ് വള്ളിക്കോത് ,കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ കൊന്നക്കാട് ,വിശ്വകല രാജന്‍ ,എസ് എന്‍ സി എസ് അംഗം സജീവ് ,അല്‍ നൈയമി ട്രാവല്‍സ് ഉടമ രാജന്‍ അല്‍ നൈയമി,ഗോപാലന്‍ വി സി ,രാമന്തള്ളി അസോസിയേഷന്‍ പ്രസിഡന്റ് രമേശ് ബാബു ,ഒഐസിസി നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജേക്കബ് തേക്കുംതോട് ,മജീദ് തണല്‍,റിജോ ആന്‍ഡ്രൂസ്, രാജന്‍ മഹാറാണി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.കാപ്പാലം റെസ്റ്റോറന്റ് ഒരുക്കിയ സ്വാദിഷ്ടമായ സദ്യയും , സഘാടന മികവും പ്രോഗ്രാമിന് എത്തിയ മുഴുവന്‍ സാമൂഹിക പ്രവര്‍ത്തകരും പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി .സമാനതകള്‍ ഇല്ലാത്ത ഓണാഘോഷമാണ് ഈ തവണ ബഹ്റൈന്‍ മീഡിയ സിറ്റി സംഘടിപ്പിച്ചെതെന്നു വിവിത നേതാക്കള്‍ അഭിപ്രായപ്പെട്ടു . ബഹ്റൈനിലെ വിദേശികളും സ്വദേശികളും അടക്കം സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും തൊഴിലാളികള്‍ക്കൊപ്പം 3.30 വരെ നീണ്ടു നിന്ന ഓണസദ്യ ആസ്വദിക്കാനെത്തിയിരുന്നു. ഇരുന്നൂര്‍ പേര് വീതം ആറ് പന്തികളിലായിഏകദേശം ആയിരത്തി ഇരുന്നൂറില്പരം തൊഴിലാളികള്‍ ഉള്‍പ്പടെ സൗജന്യ ഓണസദ്യ കഴിച്ചു.ടഗ് ഓഫ് വാര്‍ ,കെ എന്‍ ബി എ ,LOC, സിസ്റ്റേഴ്‌സ് നെറ്റ് വര്‍ക്ക് ,കേരള ഗാലക്‌സി എന്നീ സംഘടനകളിലെ അന്‍പതില്പരം വോളന്റീയര്‍മാരാണ് ഓണസദ്യ വിളമ്പാന്‍ ഒരുമയോട് പ്രവര്‍ത്തിച്ചത് .വിഭവസമൃദ്ധമായ സദ്യ ഒരുക്കിയ കാപ്പാലം റസ്റ്റോറന്റ് ഉടമ ഹാരിസ് പഴയങ്ങാടിയെ ബിഎംസി ചെയര്‍മാന്‍ പൊന്നാടയണിച്ച് ആദരിച്ചു.പരിപാടിയില്‍ ഏവരോടും കുശലം പറഞ്ഞ് അനുഗ്രഹം ചൊരിഞ്ഞ് വന്ന മാവേലിയെ നിറപുഞ്ചിരിയോടെയാണ് ഏവരും സ്വീകരിച്ചത്. മാവേലി തമ്പുരാന്റെ വേഷം കെട്ടിയ തോമസ് ഫിലിപ്പ്, കലവറ നിയന്ത്രിച്ച ജ്യോതിഷ് പണിക്കര്‍ ആന്‍ ടീം, ഭക്ഷണ വിതരണം നടത്തിയ ഷജില്‍ ആന്‍ഡ് ടീം മണിക്കുട്ടന്‍, ഷറഫ്,ഗോപാലന്‍ തുടങ്ങിയ വളണ്ടിയര്‍ ടീം എന്നിവരെ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. രാജീവന്‍ പ്രത്യേകം അഭിനന്ദിച്ചു.പരിപാടിയുടെ ഭാഗമായി അല്‍ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ഒരുക്കിയിരുന്നു . കൂടാതെ ഐമാക് കൊച്ചിന്‍ കലാഭവന്‍ മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് ഫ്യൂഷന്‍ ,ടീം സിതാര ഉള്‍പ്പടെ വിവിധ കലാകാരന്മാര്‍ തൊഴിലാളികള്‍ക്കായി ഒരുക്കിയ കലാപരുപാടികളും, ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി.രാജേഷ് പെരുങ്ങുഴി ,അബ്ദുള്‍ സലാം , മദിഹ മൊഹമ്മദ് ഹഫീസ് തുടങ്ങിയവര്‍ അവതാരകരായ പരിപാടിക്ക് ഓണസദ്യ കമ്മറ്റിയുടെ കണ്‍വീനര്‍ അജി പി ജോയ് നന്ദി രേഖപ്പെടുത്തി .