ബിഎംസി -യുടെ സാമൂഹിക ക്ഷേമ പദ്ധതിയില്‍ അംഗങ്ങളാകാം

Update: 2025-05-14 13:10 GMT

പ്രവാസികളുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന നിലയില്‍ ബഹറിന്‍ മീഡിയ സിറ്റി, ദിസ് ഈസ് ബഹറിന്‍, ഗ്ലോബല്‍ ഡിപ്ലോമസി എന്നിവരുമായി സഹകരിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്ന സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയില്‍ ഇപ്പോള്‍ അംഗങ്ങളാകാം. 18 വയസ്സിനും 64 വയസ്സിനും ഇടയില്‍ പ്രായമുള്ള ജിസിസി താമസമാക്കിയ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ആണ് അംഗങ്ങളാകാവുന്നത്.

പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി ബിസിനസ് ഡിസ്‌കൗണ്ട് കാര്‍ഡും 10,000 ദിനാറിന്റെ ലൈഫ് കവര്‍ പ്ലാനും സൗജന്യമായി ലഭിക്കുമെന്ന് ബഹറിന്‍ മീഡിയ സിറ്റിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ഫ്രാന്‍സിസ് കൈതാരത്ത് അറിയിച്ചു. കൂടാതെ ആയിരം ദിനാര്‍ വരെയുള്ള Body Repatriation എക്‌സ്‌പെന്‍സുകളും ലഭിക്കും.

BMC Fitness & Wellness Programme എന്നറിയപ്പെടുന്ന പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ലഭിക്കുന്ന ഡിജിറ്റല്‍ മള്‍ട്ടി ബിസിനസ് ഡിസ്‌കൗണ്ട് കാര്‍ഡ് ഉപയോഗിച്ച് ഹോസ്പിറ്റല്‍, സൂപ്പര്‍ മാര്‍ക്കറ്റ്, സിനിമാസ്, ഹോട്ടല്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും.

ചുരുങ്ങിയ സമയം കൊണ്ട് ആയിരത്തോളം പേര്‍ അംഗങ്ങളായി കഴിഞ്ഞ ഈ പദ്ധതിയില്‍ ഒറ്റയ്ക്കായും ഗ്രൂപ്പുകളായും പങ്കുചേരാം. കമ്പനികള്‍ക്ക് അവരുടെ തൊഴിലാളികളെ അംഗങ്ങളാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 33862400 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Similar News