ബഹ്‌റൈന്‍ കേരള ഡിസ്ട്രിക്ട്‌സ് ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ബഹ്‌റൈന്‍ മലപ്പുറം ഡിസ്റ്റിക് ഫോറം ബി എം ഡി എഫ് കന്നിയങ്കത്തില്‍ ഫസ്റ്റ് റണ്ണര്‍- അപ്പ് നേടി
മനാമ:ബഹ്‌റൈനില്‍ നടന്ന ബഹ്‌റൈന്‍ കേരള ഡിസ്ട്രിക്റ്റ് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ഉള്ള ക്രിക്കറ്റ് ടീമുകള്‍ തമ്മില്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ ടീം നമ്മുടെ മലപ്പുറം( ബി.എം.ഡി.എഫ്) ഫസ്റ്റ് റണ്ണര്‍ - അപ്പായി വിജയിച്ചു. വാശി ഏറിയ സെമി ഫൈനല്‍ മത്സരത്തില്‍ തൃശൂരിനെ പരാജയപ്പെടുത്തിയാണ് നമ്മുടെ മലപ്പുറം ടീം ഫൈനലില്‍ ശക്തരായ തിരുവനന്തപുരത്തോട് ഏറ്റുമുട്ടാന്‍ ഇറങ്ങിയത്.
മത്സരത്തില്‍ ക്യാപ്റ്റന്‍ ഷിഹാബ് വെളിയങ്കോട് നയിച്ച ടീമില്‍ അസുറുദ്ദീന്‍ അക്കു ( വൈസ് ക്യാപ്റ്റന്‍) , അന്‍സാര്‍ (ടീം മാനേജര്‍),ബാസിത്( ടീം കോര്‍ഡിനേറ്റര്‍) ,റഹ്‌മാന്‍ ചോലക്കല്‍,രഞ്ജിത്, അലൂഫ്, നൗഷാദ്, ഇര്‍ഫാദ്,സമദ്,റഹീല്‍, ജിഷ്ണു,മുഹമ്മദ് ഷാഹിദ്, സുരാജ് , സാനു,ലത്തീഫ്, അക്ബര്‍,ഷരീഫ്, മുബഷിര്‍ , അന്‍സാര്‍, എന്നിവര്‍ ആയിരുന്നു ടീം അംഗങ്ങള്‍.