ബഹ്റൈനിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയമായ 'ബഹ്റൈന്‍ മലയാളി കുടുംബത്തിന്റെ ആഭിമുഖ്യത്തില്‍, നിലാ-2025',പുതുവത്സരാഘോഷങ്ങള്‍
ബഹ്റൈനിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയമായ 'ബഹ്റൈന്‍ മലയാളി കുടുംബത്തിന്റെ ആഭിമുഖ്യത്തില്‍, നിലാ-2025',പുതുവത്സരാഘോഷങ്ങള്‍ നടത്തും.ജനുവരി 31 ന്,സെഗായയിലുള്ള, KCA ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍, പ്രശസ്ത പിന്നണി ഗായിക, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ദുര്‍ഗ വിശ്വനാഥ് വീശിഷ്ട്ടാഥിതിയായി സംഗീത നിശ അവതരിപ്പിക്കും.
ചടങ്ങില്‍, ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്,'BMK Peace Messenger Award-2025' അവാര്‍ഡ് നല്കി, സാമൂഹിക പ്രവര്ത്തകന്, Dr: സലാം മമ്പാട്ടുമൂലയെ ആദരിക്കും.
തുടര്‍ന്ന് 'സഹൃദയ പയ്യന്നൂര്‍ നാടന്‍ പാട്ട് സംഘം' അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും, ബഹ്റൈനിലെ പ്രമുഖ കലാകാരന്മാര് അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടികളും ആഘോഷങ്ങങ്ങള്ക്ക് മിഴിവേകും.
ചടങ്ങിനോട് അനുബന്ധിച്ച് സൗജന്യ വൈദ്യ പരിശോധന ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്.മുഹമ്മദ് മുനീര്‍, പ്രദീപ് പ്രതാപന്, രാജേഷ് രാജ്, ആനന്ദ് വേണുഗോപാല്‍ നായര്‍, നിഖില്‍, ഇക്ബാല്‍ കെ പരീത് എന്നിവരുടെ നേതൃത്വത്തില്‍, BMK എക്സിക്യൂട്ടീവ് കമ്മിറ്റി, പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നു.