ബഹ്‌റൈന്‍ പ്രവാസിയുടെട്രാവല്‍ ഫീല്‍സ് ആന്‍ഡ് ഫീഡ്‌സ് പുസ്തക പ്രകാശനം ജൂലൈ 11ന്
മനാമ:കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായപ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തില്‍ പുതിയ പുസ്തകം ബഹറിന്‍ പ്രവാസി സുനില്‍ തോമസ് റാന്നി എഴുതുന്ന ആദ്യ യാത്രാവിവരണ പുസ്തകംട്രാവല്‍ ഫീല്‍സ് ആന്‍ഡ് ഫീഡ്‌സ് പുസ്തക പ്രകാശനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ജൂലൈ 11ന് രാവിലെ 11 മണിക്ക് നടത്തപ്പെടുന്നു.
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ചെയര്‍മാനും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് എം. എല്‍.എ പുസ്തക പ്രകാശനം നിര്‍വഹിക്കുന്നതും, വൈസ് ചെയര്‍മാന്‍ പഴകുളം മധുവിന്റെ അധ്യക്ഷതയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം. പി പുസ്തകം സ്വീകരിക്കുന്നതുമാണ്.
ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പില്‍, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ പത്തനംതിട്ട ജില്ലാ കോഡിനേറ്റര്‍ ജി. രഘുനാഥ്,തുടങ്ങിയവര്‍ പങ്കെടുക്കും.
ബഹറിന്‍ പ്രവാസിയായി ദീര്‍ഘകാലമായി യാത്ര ഇഷ്ടപ്പെടുന്ന യാത്രാ അനുഭവത്തോടൊപ്പം യാത്ര നിര്‍ദേശങ്ങളുമായി യാത്രാവികാരവും വിലയിരുത്തലുമായിസുനില്‍ തോമസ് റാന്നിയാണ് പുസ്തകം എഴുതിയത്. ടൂറിസം രംഗത്ത് തനതായ തനി ഗ്രാമീണ നാടന്‍ ടൂറിസം പ്രോത്സാഹനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് എഴുതുന്ന ഈ പുസ്തകം നാടന്‍ യാത്ര പ്രേമികള്‍ക്ക് നല്ലൊരു റഫറന്‍സ് ഗ്രന്ഥമാണ്.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വിശേഷിച്ച് പത്തനംതിട്ട ജില്ലയിലെ ഇനിയും ഏറെ വികസന പാതയില്‍ എത്തുന്ന രീതിയില്‍ഉള്ള നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകം ആണ് ഇറങ്ങുന്നത്.
ബഹറിനില്‍ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് സ്വന്തമായി ഒരു സ്ഥാപനം നടത്തുകയാണ് സുനില്‍ തോമസ് റാന്നി.ഒരു പതിറ്റാണ്ടിലേറെയായി ബഹറിന്‍ പ്രവാസജീവിതം നയിക്കുന്ന സുനില്‍ തോമസ് പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂര്‍ സ്വദേശിയാണ്.
പത്ത് വര്‍ഷത്തോളം ബാംഗ്ലൂരില്‍ മറുനാടന്‍ മലയാളിയായി തുടര്‍ന്നതിനുശേഷം ആണ് ബഹറിനിലേക്ക് ചുവട് മാറ്റിയത്.ഭാര്യ ബിന്‍സി സ്വകാര്യ സ്ഥാപനത്തില്‍ നഴ്‌സ് ആയി ബഹറിനില്‍ ജോലി ചെയ്യുന്നു. ഇരട്ട കുട്ടികള്‍ മൂന്നു വയസുള്ള ഹര്‍ലീന്‍ ഗ്ലോറി സുനില്‍, ഹന്ന റിയ സുനില്‍ എന്നിവര്‍ മക്കളാണ്.
എഴുത്തും വായനയോടൊപ്പം കവിതകളും മനസ്സില്‍ പതിയുന്ന ആനുകാലിക വിഷയങ്ങളില്‍ പത്രങ്ങളുടെ എഡിറ്റോറിയല്‍ പേജില്‍ കത്തുകള്‍ എഴുതുന്നതും പ്രസിദ്ധീകരിച്ചവ സ്വന്തം ബ്ലോഗ് പേജില്‍ കൃത്യമായി തരം തിരിച്ച് ഉള്‍പ്പെടുത്തുന്നതും ഇഷ്ട വിഷയങ്ങളാണ്.
പത്രങ്ങളിലെ കത്തുകള്‍ എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത നൂറു കത്തുകള്‍ അടുത്തതായി പ്രസിദ്ധീകരണത്തിനുള്ള പണിപ്പുരയിലാണ്.ഉടന്‍തന്നെ ഒരു കവിതാ സമാഹാരവും പുറത്തിറക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ട്രാവല്‍ ഫീല്‍സ് ആന്‍ഡ് ഫീഡ്‌സ് പുസ്തക പ്രകാശനത്തിനുശേഷം ആമസോണ്‍ അടക്കം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാക്കുന്നതാണ്.പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ബഹറിന്‍ ചാപ്റ്റര്‍ രൂപീകരിച്ചശേഷം പുറത്തിറക്കുന്ന ആദ്യ പുസ്തകം ആണ് ട്രാവല്‍ ഫീല്‍സ് ആന്‍ഡ് ഫീഡ്‌സ്.