ബി ടി കെ പോന്നോണം 2024 : ഒക്ടോബര്‍ നലിന് അദാരി പാര്‍ക്കില്‍

Update: 2024-09-30 11:36 GMT

മനാമ : ബഹ്റൈന്‍ തൃശൂര്‍ കുടുംബം (ബി ടി കെ ) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ 'പൊന്നോണം 2024' എന്ന പേരില്‍ ഒക്ടോബര്‍ നലിന് അദാരി പാര്‍ക്കില്‍ വെച്ച് നടക്കും.രാവിലെ പത്തു മണി മുതല്‍ രാത്രി എട്ട് മണി വരെ നീണ്ടു നില്‍ക്കുന്ന വര്‍ണശബളമായ ഓണാഘോഷം വിവിധ കലാ കായിക പരിപാടികള്‍, മെന്റലിസം, ചെണ്ടമേളം,ഗാനമേള, നാസിക് ഡോള്‍ എന്നിവ അടങ്ങിയതാണ്. ബി ടി കെ ലേഡീസ് വിങ്ങിന്റെ ഔപചാരിക ഉത്ഘാടനവും ലോഗോ പ്രകാശനവും നടക്കും.

പ്രശസ്ത സിനിമ താരം ജ്യോതി കൃഷ്ണയാണ് മുഖ്യ അതിഥി. ഗംഭീര ഓണ സദ്യ ആണ് ഒരുക്കിയിട്ടുള്ളത്. പരുപാടി യിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബി ടി കെ പ്രസിഡണ്ട് ജോഫി നീലങ്കാവില്‍, സെക്രട്ടറി അനൂപ് ചുങ്കത്ത്,ട്രഷറര്‍ നീരജ് ഇളയിടത്ത്,എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി വിജോ വര്‍ഗ്ഗീസ്,പ്രോഗ്രാം കണ്‍വീനര്‍ ജതീഷ് നന്തിലത്ത് എന്നിവര്‍ അറിയിച്ചു

Tags:    

Similar News