മനാമ: അല്‍ ഫുര്‍ഖാന്‍ സെന്റര്‍ വര്‍ഷങ്ങളായി നടത്തി വരുന്ന രക്തദാന കാമ്പൈയ്‌നിന്റെ ഭാഗമായുള്ള സമൂഹ രക്ത ദാനം ജനുവരി ഒന്ന് പുതു വല്‍സര അവധി ദിനത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലാണ് ക്യാമ്പ്. രാവിലെ ഏഴുമുതല്‍ പന്ത്രണ്ട് വരെ നടക്കുന്ന ക്യാമ്പില്‍ രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ സിപി ആറുമായി വന്ന് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 39223848, 33106589, 38092855 എന്നീ നമ്പറില്‍ ബന്ധപൊപെടാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.