മനാമ : മുഹറഖ് മലയാളി സമാജം ഹെല്പ് ഡസ്‌ക് നേതൃത്വത്തില്‍ കിംസ് ഹോസ്പിറ്റല്‍ മുഹറഖുമായി സഹകരിച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കിംസ് ഹോസ്പിറ്റല്‍ മുഹറഖില്‍ നടന്ന ക്യാമ്പില്‍ നാനൂറോളം പേര് പങ്കെടുത്തു. ബഹ്റൈന്‍ പ്രവാസ സംഘടന സാമൂഹിക രംഗത്തെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിച്ചു ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു.
മനോജ് വടകര,കിംസ് പ്രതിനിധികളായ പ്യാരിലാല്‍, സൂര്യ,ബാബു കുഞ്ഞിരാമന്‍, ജേക്കബ് തേക്കിന്‍തോട്, ലത്തീഫ് കെ, സയ്യിദ് ഹനീഫ്, അന്‍വര്‍ കണ്ണൂര്‍, കാസിം പാടക്ക തറയില്‍, ജയേഷ് താന്നിക്കാല്‍, രാജീവന്‍, തോമസ് ഫിലിപ്പ്, അബ്ദുല്‍ സലാം, അന്‍വര്‍ നിലമ്പൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.മജീദ് തണല്‍, നാസര്‍ മഞ്ചേരി, ഷാജി മൂതല, കാസിം ഓക്കേ, ബദര്‍ പൂവാര്‍ എന്നിവര്‍ പങ്കെടുത്തു.
ആക്റ്റിംഗ് സെക്രട്ടറി സുനില്‍കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുല്‍ മന്‍ഷീര്‍ നന്ദിയും പറഞ്ഞു.ശിവശങ്കര്‍,പ്രമോദ് വടകര,തങ്കച്ചന്‍ ചാക്കോ, ഫിറോസ് വെളിയങ്കോട് എന്നിവര്‍ നേതൃത്വം നല്‍കി.