ബഹ്റൈന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ആദ്യഫല പെരുന്നാള്‍ വെള്ളിയാഴ്ച
മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ 2024 വര്‍ഷത്തെ ആദ്യഫല പെരുന്നാളിന്റെ ആദ്യ ഭാഗം ഒക്ടോബര്‍ 25, വെള്ളിയാഴ്ച രാവിലെ വി. കുര്‍ബ്ബാനക്ക് ശേഷം കത്തീഡ്രലില്‍ നടത്തപ്പെടുകയാണ്.
രണ്ടാം ഭാഗം നവംബര്‍ 1, വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ബഹ്റൈന്‍ കേരളീയ സാമാജത്തില്‍ വച്ച് വിവിധങ്ങളായ പരിപാടികള്‍ ഉള്‍പ്പെടുത്തി നടക്കുന്നതാണ്. ബൈബിള്‍ നാടകം, മെഗാ പരിചമുട്ട് കളി, ഡാന്‍സുകള്‍, പാട്ടുകള്‍, വടംവലി, രുചിയേറിയ ഭക്ഷണങ്ങള്‍ ഒരുക്കികൊണ്ടുള്ള സ്റ്റാളുകള്‍, മെഡിക്കല്‍ കൗണ്ടറുകള്‍, ഗെയിം സോണുകള്‍ എന്നിവ പരിപാടിയില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് കത്തീഡ്രല്‍ വികാരി ഫാ സുനില്‍ കുര്യന്‍ ബേബി, സഹ വികാരി ഫാ ജേക്കബ് തോമസ്, ഇടവക ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം, ആദ്യഫല പെരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ എബ്രഹാം ജോര്‍ജ്ജ്, ജോയിന്റ് കണ്‍വീനര്‍മാരായ വിന്‍സെന്റ് തോമസ്, സുനില്‍ ജോണ്‍, സെക്രട്ടറി അജു റ്റി കോശി എന്നിവര്‍ അറിയിച്ചു.