വിഷന്‍ യൂത്ത്' പ്രതിമാസ പഠന ക്ലാസ്സിന് തുടക്കം കുറിച്ചു
മനാമ: അല്‍ ഫുര്‍ഖാന്‍ യുവജന വിഭാഗമായ വിഷന്‍ യൂത്ത് പ്രതിമാസ പഠന ക്ലാസിനു തുടക്കം കുറിച്ചു. അല്‍ഫുര്‍ഖാന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 'മരണം എത്തുന്നതിന് മുമ്പ്' എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ വാഗ്മി ബഷീര്‍ മാതോട്ടം സംസാരിച്ചു.
ജീവിതത്തില്‍ പാലിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം, മരണമെത്തുന്നതിന് മുമ്പേ ചെയ്ത് തീര്‍ക്കേണ്ടുന്ന സുപ്രധാന കാര്യങ്ങള്‍, ക്ഷമയുടെയും വിട്ടു വീഴ്ചയുടെയും പ്രാധാന്യം, അറിഞ്ഞും അറിയാതെയുമുള്ള സംസാരം മറ്റുള്ളവരുടെ മനസ്സിനെ എങ്ങനെ വേദനിപ്പിക്കുന്നു, അതുനമ്മുടെ സല്‍പ്രവര്‍ത്ത നന്നളെ എങ്ങനെ ബാധിക്കുന്നു, പരദൂഷണം അത് നമ്മുടെ പാരത്രീക ജീവിതത്തില്‍ ഉണ്ടാക്കുന്ന ഭവിഷത്തുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യപ്പെട്ടു. കൂടാതെ, നല്ല മരണത്തിന്റ ലക്ഷണങ്ങള്‍ വളരെ വിശദമായി തന്നെ ഉദ്‌ബോധിപ്പിച്ചു.
എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച രാത്രി അദ്‌ലിയ ഫുര്‍ഖാന്‍ സെന്റര്‍ ഹാളില്‍ വച്ച് പ്രമുഖ പ്രഭാഷകരുടെ ക്ലാസുകള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടി മൂസാ സുല്ലമി ഉത്ഘാടനം ചെയ്തു. അബ്ദുല്‍ ബാസിത് സ്വാഗതവും നസീഫ് ടി പി നന്ദിയും പ്രകാശിപ്പിച്ചു . നവാഫ് ടി പി, ഷാനിദ് വയനാട്, ഫവാസ് സാലിഹ്, മുസ്ഫിര്‍ മുസ, മുബാറക് വികെ, അനൂപ് തിരൂര്‍, ഫാറൂഖ് മാട്ടൂല്‍, ഹിഷാം കെ ഹമദ്, ഇല്യാസ് കക്കയം, സമീല്‍ യുസുഫ്, മുഹമ്മദ് മുജീബ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്
ഫോണ്‍ :33102646,38092855.