കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം നല്‍കി ദമ്പതികള്‍ മാതൃകയായി

Update: 2025-04-04 14:34 GMT

മനാമ: കാന്‍സര്‍ രോഗികള്‍ക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോള്‍ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാന്‍ ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് തങ്ങളുടെ മുടി ദാനം ചെയ്തു ബഹ്റൈനിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ന്റെ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശി സിജി ഫിലിപ്പും ഭാര്യ ലിജി മേരി മാത്യുവും മാതൃകയായി. ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് നല്‍കാനായി കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി കെ. ടി. സലിം ഇവരില്‍ നിന്നും മുടി സ്വീകരിച്ചു.

ചുരുങ്ങിയത് 21 സെന്റീ മീറ്റര്‍ നീളത്തില്‍ മുടി മുറിച്ചെടുത്ത് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് ഇത്തരത്തില്‍ നല്‍കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറില്‍ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റി കുട്ടികള്‍ അടക്കമുള്ള കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നല്‍കി വരുന്നത്.

Similar News