മനാമ ഈദ് ഗാഹ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Update: 2025-03-28 14:10 GMT

മനാമ: ബഹ്റൈന്‍ തലസ്ഥാന നഗരിയായ മനാമയുടെ ഹൃദയ ഭാഗത്ത് നടക്കുന്ന ഈദ് ഗാഹ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബഹ്റൈന്‍ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തില്‍ അല്‍ ഫുര്‍ഖാന്‍ സെന്ററാണ് ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്. മനാമ ഗോള്‍ഡ് സിറ്റിക്ക് മുന്‍വശമുള്ള മുന്‍സിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ് ഈദ് ഗാഹ് നടക്കുന്നത്. രാവിലെ 5.50 നാണ് ഈദ് നമസ്‌കാരം. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായും വിശാലമായ പാര്‍ക്കിംഗ് സംവിധാനമുണ്ടെ ന്നും സംഘാടകര്‍ അറിയിച്ചു.

അല്‍ ഫുര്‍ഖാന്‍ സെന്റര്‍ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ഈദ് ഗാഹ് സ്വാഗത സംഘം രൂപീകരിച്ചു. മുഖ്യ രക്ഷാധികാരി സൈഫുള്ള ഖാസിം, ചെയര്‍മാന്‍ അബ്ദുല്‍ മജീദ് തെരുവത്ത്, ജനറല്‍ കണ്‍വീനര്‍ മുജീബുറഹ്‌മാന്‍ എടച്ചേരി. കണ്‍വീനര്‍മാര്‍ ഹിഷാം കെ ഹമദ്, ഈല്യാസ് കക്കയം, മുഹമ്മദ് ശാനിദ്, ആരിഫ് അഹമദ്. കോര്‍ഡിനേഷന്‍: മനാഫ് കബീര്‍, പബ്ലിസിറ്റി: ബാസിത്ത് വില്യാപ്പള്ളി, ഷറഫുദ്ദീന്‍ അടൂര്‍, അബ്ദുല്ല പുതിയങ്ങാടി. റഫ്രഷ്മന്റ്: യൂസുഫ് കെപി, ആഷിഖ് പിഎന്‍പി. വെന്യു: ഫാറൂഖ് മാട്ടൂല്‍, ഇഖ്ബാല്‍ കാഞ്ഞങ്ങാട്. മുബാറഖ് വികെ. ടെക്‌നികള്‍ സപ്പോര്‍ട്ട്: അനൂപ് തിരൂര്‍, മായന്‍. ലേഡീസ് കേര്‍: ഖമറുന്നിസ അബ്ദുല്‍ മജീദ്, സബീല യൂസുഫ്, സമീറ അനൂപ്, ബിനൂഷ തുടങ്ങിയവരെ തെരഞ്ഞെടുത്തു.

അല്‍ ഫുര്‍ഖാന്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അല്‍ പ്രസിഡന്റ് സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുഹൈല്‍ മേലടി സ്വാഗതവും, മനാഫ് കബീര്‍ നന്ദിയും പറഞ്ഞു

Similar News