ജിദ്ഹഫ്സ്, ദൈഹ്, സനാബീസ്, മുസല്ല, തഷാന്‍ എന്നീ ഏരിയകളില്‍ താമസിക്കുന്നവരുടെ സൗകര്യാര്‍ത്ഥം സമസ്ത ബഹ്‌റൈന്‍ ജിദ്ഹഫ്സ് ഏരിയയുടെ നേതൃത്വത്തില്‍ ജിദ്ഹഫ്‌സ് അല്‍ ശബാബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് പെരുന്നാള്‍ നിസ്‌കാരം സംഘടിപ്പിച്ചു. സമസ്ത ബഹ്‌റൈന്‍ വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ദീന്‍ മുസ്ലിയാര്‍ നിസ്‌കാരത്തിനും ഖുത്തുബയ്ക്കും നേതൃത്വം നല്‍കി.
സമസ്ത ബഹ്‌റൈന്‍ കേന്ദ്ര സെക്രട്ടറി എസ് എം അബ്ദുല്‍ വാഹിദ്, വര്‍ക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി, സമസ്ത ബഹ്‌റൈന്‍ ജിദ്ഹഫ്‌സ് ഏരിയ കമ്മററി പ്രസിഡണ്ട് കരീം മൗലവി, സെക്രട്ടറി സമീര്‍ പേരാമ്പ്ര തുടങ്ങിയ നേതാക്കളും നൂറ് കണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു