ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി:. രജത ജൂബിലി ആഘോഷവും സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും ആഘോഷിച്ചു
മനാമ: സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്കും വിദ്യാരംഭ ചടങ്ങുകള്‍ക്കും വര്‍ണ്ണാഭമായ തുടക്കമായി.
ഒക്ടോബര്‍ 3 മുതല്‍ 12 വരെ നടക്കുന്ന ചടങ്ങുകളുടെ ഔദ്യോഗികമായ ഉദ്ഘാടന കര്‍മം കഴിഞ്ഞദിവസം കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ്. ബിനു മണ്ണില്‍ വര്‍ഗീസ് നിര്‍വഹിച്ചു. സൊസൈറ്റി ചെയര്‍മാന്‍ സനീഷ് കുറുമുള്ളില്‍ അധ്യക്ഷനായിരുന്നു, സൊസൈറ്റി ജനറല്‍ സെക്രട്ടറി ബിനുരാജ് രാജന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ സതീഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.
ഈ ദിവസങ്ങളില്‍ സൊസൈറ്റിയില്‍ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തില്‍ കലാപരിപാടികളും, നവരാത്രി ആഘോഷങ്ങളും ഉണ്ടായിരിക്കുമെന്നും, വിദ്യാരംഭ ദിവസമായ ഒക്ടോബര്‍ 13ന് രാവിലെ 4.30 മുതല്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീ. ഉണ്ണിമേനോന്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരവും സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകര്‍ന്നു നല്‍കുമെന്നും നാവില്‍ ആദ്യാക്ഷരം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കാന്‍ ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങളെയും സ്വാഗതം ചെയ്യുന്നു എന്നും സൊസൈറ്റി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ജനറല്‍ സെക്രട്ടറി ബിനുരാജ് (39882437) ജനറല്‍ കണ്‍വീനര്‍ സുജിത്ത് വാസപ്പന്‍ (3319 3440) കണ്‍വീനര്‍മാരായ ബിനുമോന്‍(3641 5481) ശിവജി ശിവദാസന്‍ (6699 4550) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
രജത ജൂബിലി ആഘോഷവും സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും:.
സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റി 25 സുവര്‍ണ്ണ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ജി എസ് എസ് മഹോത്സവം 2024 എന്ന പേരില്‍ രജത ജൂബിലി ആഘോഷവും സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും ഒക്ടോബര്‍ 11 ന് കേരളീയ സമാജത്തില്‍ വച്ച് സ്റ്റാര്‍ വിഷന്‍ ഇവന്‍സുമായി സഹകരിച്ച് വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു.
രജത ജൂബിലി ആഘോഷങ്ങളോടൊപ്പം നടക്കുന്ന സര്‍വ്വമത സമ്മേളന ശതാബ്ദി ചടങ്ങില്‍ ശിവഗിരിമഠം മഠാധിപതിയും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍
മുഖ്യ അതിഥി ആയിരിക്കും ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമികള്‍, കോട്ടയം ചങ്ങനാശ്ശേരി മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ചാലക്കുടി എംപി ബെന്നി ബഹനാന്‍, കേരള നിയമസഭാംഗം പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവുമായ കെ. ജി ബാബുരാജന്‍, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും കേരളീയ സമാജം പ്രസിഡണ്ടുമായ പി. വി രാധാകൃഷ്ണപിള്ള, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് ബിനു മണ്ണില്‍ വര്‍ഗീസ് എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കും.
ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി നല്‍കുന്ന നാലാമത് ഗുരുസ്മൃതി അവാര്‍ഡ് 2024 പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ ജി ബാബുരാജന് ശിവഗിരി മഠം മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ സമ്മാനിക്കും
പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണിമേനോനും സംഘവും അവതരിപ്പിക്കുന്ന ഒരു ചെമ്പനീര്‍ പൂവിന് സുഗന്ധം എന്ന ഗാനമൃതം ചടങ്ങിന് മാറ്റുകൂട്ടും.
ഒക്ടോബര്‍ 11 വെള്ളിയാഴ്ച വൈകിട്ട് 5. 30 മുതല്‍ കേരളീയ സമാജത്തില്‍ നടക്കുന്ന ജി എസ് എസ് മഹോത്സവം 2024പ്രവേശനം പൂര്‍ണമായും സൗജന്യമാണെന്നും ആഘോഷവും സര്‍വ്വമത സമ്മേളനത്തിന്റ ശതാബ്ദിയും വിജയിപ്പിക്കുവാന്‍ ബഹറിനിലെ മുഴുവന്‍ മലയാളി സമൂഹത്തെയും കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും സൊസൈറ്റി ചെയര്‍മാന്‍ സനീഷ് കൂറുമുള്ളില്‍, ജനറല്‍ സെക്രട്ടറി ബിനുരാജ് രാജന്‍, വൈസ് ചെയര്‍മാന്‍ സതീഷ് കുമാര്‍, സ്റ്റാര്‍ വിഷന്‍ ഇവന്‍സ് ആന്‍ഡ് മീഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ സേതുരാജ് കടക്കല്‍, ജി എസ് എസ് മഹോത്സവം 2024 കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ. വി ബാലകൃഷ്ണന്‍, ജോയിന്‍ ജനറല്‍ കണ്‍വീനറും ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ മിഥുന്‍ മോഹന്‍, സബ് കമ്മിറ്റി കണ്‍വീനര്‍മാരായ എന്‍ എസ് റോയ്, അജിത്ത് പ്രസാദ്, ശിവശങ്കരകുമാര്‍, മനോജ് വര്‍ക്കല,ശിവകുമാര്‍ സതീഷ് എന്നിവര്‍ പങ്കെടുത്ത പത്ര സമ്മേളനത്തില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി ബിനുരാജ് രാജനുമായി(39882437) ബന്ധപ്പെടാവുന്നതാണ്.