ബഹ്റൈന്‍ ഹോക്കി അസോസിയേഷന്‍ ടൂര്‍ണമെന്റ്; ഇന്ത്യന്‍ സ്‌കൂളിന് 2 മെഡലുകള്‍
മനാമ: ബഹ്റൈന്‍ ഹോക്കി അസോസിയേഷന്‍ സംഘടിപ്പിച്ച സ്‌കൂള്‍ ആണ്‍കുട്ടികളുടെ (അണ്ടര്‍-17) 6-എ സൈഡ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) രണ്ട് മെഡലുകള്‍ നേടി. നവംബര്‍ 1-ന് ബിലാദ് അല്‍ ഖദീമിലെ അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് ക്ലബ്ബിലാണ് മത്സരം നടന്നത്. 2023-ലാണ് ഇന്ത്യന്‍ സ്‌കൂള്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ പാഠ്യപദ്ധതിയില്‍ ഹോക്കി ഉള്‍പ്പെടുത്തിയത്. ഇപ്പോള്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ ഹോക്കി പരിശീലിക്കുന്നുണ്ട്.
സ്‌കൂളില്‍ ഹോക്കി പരിശീലനം ആരംഭിച്ചതിന് ശേഷമുള്ള ചുരുങ്ങിയ കാലയളവിനുള്ളില്‍ നേടുന്ന ആദ്യ മെഡലാണിതെന്നത് ശ്രദ്ധേയമാണ് . ഇന്ത്യന്‍ സ്‌കൂളില്‍ നിന്നുള്ള രണ്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു: ടീം ബി മൂന്നാം സ്ഥാനവും ടീം എ നാലാം സ്ഥാനവും കരസ്ഥമാക്കി. ബഹ്റൈന്‍ ഹോക്കി അസോസിയേഷന്‍ പ്രസിഡണ്ട് സമി മുഹമ്മദ് അലി, ഇന്ത്യന്‍ സ്‌കൂള്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം മേധാവി ശ്രീധര്‍ ശിവ എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥി മുഹമ്മദ് അഫ്‌സല്‍ ഭാട്ടി ട്രോഫികള്‍ സമ്മാനിച്ചു.
മൂന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ സ്‌കൂള്‍ ടീമിലെ അംഗങ്ങള്‍: ആര്യന്‍ അരുണ്‍ കുമാര്‍ (7G), സൗദ് സയ്യിദ് (7F), റോഷന്‍ ഡയമണ്ട് ലൂയിസ് (7N), രോഹന്‍ ഡയമണ്ട് ലൂയിസ് (6M), തിനേത് തത്സര (7H), സച്ചിത് പില്ലേവാര്‍ (7C) , ദേവാനന്ദ് അനീഷ് (7B), ആദ്യ സമീരന്‍ (7W). മികച്ച താരത്തിനുള്ള പുരസ്‌കാരം റോഷന്‍ ഡയമണ്ട് ലൂയിസിനു ലഭിച്ചു. നാലാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങള്‍ മുഹമ്മദ് ഇമാദുദീന്‍ (10 A ), നൈതാന്‍ തനൂജ് (10 C), സുഖ്രാജ് സിംഗ് (10 B), സാര്‍ത്തക് കാപ്സെ (10 B), അദ്രിത കര്‍മോക്കര്‍ (10 B), മുഹമ്മദ് റിഷാല്‍ (8 G), മുഹമ്മദ് തല്‍ഹ (8G), സുബ്ബുരാജ് മുത്തമില്‍ സെല്‍വന്‍ (9W) എന്നിവരാണ് . മികച്ച കളിക്കാരനുള്ള പുരസ്‌കാരം മുഹമ്മദ് ഇമാദുദ്ദീന്‍ ഏറ്റുവാങ്ങി. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്പോര്‍ട്സ് ചുമതലയുള്ള അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി എന്നിവര്‍ സ്‌കൂള്‍ ടീമംഗങ്ങളെയും ഹോക്കി പരിശീലകന്‍ ശ്രീധര്‍ ശിവയെയും അഭിനന്ദിച്ചു.