ശ്രദ്ദേയമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം

Update: 2025-03-20 13:29 GMT

കൊല്ലം പ്രവാസി അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെസിഎ അങ്കണത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ 600 ല്‍ അധികം ആളുകള്‍ പങ്കെടുത്തു. കെ പി എ രക്ഷാധികാരിയും, മുന്‍ ലോക കേരളാ സഭാ അംഗവുമായ ബിജു മലയില്‍ ഇഫ്താര്‍ സംഗമം ഉത്ഘാടനം ചെയ്തു. ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സയ്യിദ് റമദാന്‍ നദവി റമളാന്‍ സന്ദേശം നല്‍കി.

കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹറിന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി രാജപാണ്ട്യന്‍, ഡോക്ടര്‍ പി വി ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെപിഎ സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം , കെപിഎ ട്രഷറര്‍ മനോജ് ജമാല്‍, അസിസ്റ്റന്റ് ട്രഷറര്‍ കൃഷ്ണകുമാര്‍, കെ പി എ രക്ഷാധികാരി ചന്ദ്ര ബോസ്, ബി . കെ . എസ് . ലേഡീസ് വിങ്ങ് സെക്രട്ടറി മോഹിനി തോമസ്, കെ സി എ പ്രസിഡന്റ് ജെയിംസ് മാത്യു, ബഹറിന്‍ പ്രതിഭ രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ ശ്രീജിത്ത്, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി ചെയര്‍മാന്‍ സനീഷ് കുറുമുള്ളില്‍,സാമൂഹ്യ പ്രവര്‍ത്തകനായ കെ . ആര്‍ . നായര്‍, മോനി ഓടി കണ്ടത്തില്‍, സിജി കോ - ഓര്‍ഡിനേറ്റര്‍ ഷിബു പത്തനംതിട്ട, പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ജോഷി തുടങ്ങി ബഹ്റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ അറിയിച്ചു.

കെ പി എ സെക്രട്ടറി അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തിനു ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ സിദ്ധിക്ക് ഷാന്‍ നന്ദി രേഖപ്പെടുത്തി. കെ പി എ സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. സെക്രട്ടറിയറ്റ് കമ്മിറ്റി അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍,പ്രവാസിശ്രീ യൂണിറ്റു ഹെഡുകള്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

Similar News