മാനവ സൗഹാര്‍ദ സന്ദേശം വിളിച്ചോതി ഐ.വൈ.സി.സി ബഹ്റൈന്‍ ഇഫ്താര്‍

Update: 2025-03-28 14:13 GMT

മനാമ : ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ( ഐ.വൈ.സി.സി ബഹ്റൈന്‍ ) ഇഫ്താര്‍ സദസ്സ് സംഘടിപ്പിച്ചു. സെഗയ കെ സി എ ഹാളില്‍ നടന്ന സംഗമത്തില്‍ മാനവ സൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃക വിളിച്ചോതി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി ആളുകള്‍ പങ്കെടുത്തു.

ജാതിയുടെയും മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും അതിരുകള്‍ ഇല്ലാതെ മനുഷ്യര്‍ ഒത്തുകൂടുന്ന ഇതുപോലെയുള്ളസ്‌നേഹ സൗഹാര്‍ദ കൂട്ടായ്മകള്‍ ആണ് ഇന്നത്തെ അനിവാര്യത എന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ബഹ്റൈന്‍ മലയാളി സി എസ് സി പാരീഷ് വികാരി മാത്യുസ് ഡേവിഡ്, എന്‍ എസ് എസ് ബഹ്റൈന്‍ വൈസ് പ്രസിഡന്റ് യു.കെ അനില്‍കുമാര്‍ എന്നിവര്‍ റമളാന്‍ സന്ദേശം കൈമാറി. ഐ ഒ സി ബഹ്റൈന്‍ പ്രസിഡന്റും, ബഹ്റൈന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനുമായ മുഹമ്മദ് മന്‍സൂര്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍,

ഒ ഐ സി സി വര്‍ക്കിങ് പ്രസിഡന്റ് ബോബി പാറയില്‍, ഒ ഐ സി സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുമ്പുറം, കെ എം സി സി ജനറല്‍ സെക്രട്ടറി ഷംസുദീന്‍ വെള്ളിക്കുളങ്ങര, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, ബഹ്റൈന്‍ യൂണിവേഴ്‌സിറ്റി അധ്യാപിക ഡോക്ടര്‍ ഷെമിലി പി ജോണ്‍, ഐ.വൈ.സി.സി വനിത വേദി കോഡിനേറ്റര്‍ മുബീന മന്‍ഷീര്‍, ലോക കേരള സഭ അംഗം സുബൈര്‍ കണ്ണൂര്‍, ഒ ഐ സി സി സെക്രട്ടറി മനു മാത്യു, ഡോക്ടര്‍ ബാബു രാമചന്ദ്രന്‍, സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി, പ്രതിഭ ബഹ്റൈന്‍ പ്രസിഡന്റ് ബിനു മണ്ണില്‍,

ഒ ഐ സി സി ഗ്ലോബല്‍ പ്രതിനിധി ബിനു കുന്നന്താനം, കെ എം സി സി ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, കെ സി എ സെക്രട്ടറി വിനു ക്രിസ്റ്റി, റിച്ചി മാത്യു ജോഷ്വ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഐ.വൈ.സി.സി ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ട്രഷറര്‍ ബെന്‍സി ഗനിയുഡ് നന്ദിയും പറഞ്ഞു. വിവിധ സാമൂഹിക സംഘടന നേതാക്കള്‍ പങ്കെടുത്തു

Similar News