മനാമ: ഇന്ത്യന്‍ സ്‌കൂളില്‍ ഈ വര്‍ഷത്തെ ഫ്രഞ്ച് ഭാഷാ ദിനം വര്‍ണ്ണ ശബളമായ പരിപാടികളോടെ ആഘോഷിച്ചു. പാട്ടും പ്രസംഗവും പാചക അവതരണങ്ങളും ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളിലൂടെ ഫ്രഞ്ച് ഭാഷാ പഠിതാക്കള്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ അക്കാദമിക ചുമതലയുള്ള അസി.സെക്രട്ടറി രഞ്ജിനി മോഹന്‍ ചടങ്ങിന് ദീപം തെളിയിച്ചു.
പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ ആന്‍ഡ് അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി.സതീഷ്, മിഡില്‍ വിഭാഗം വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, പ്രധാന അധ്യാപകര്‍, ഫ്രഞ്ച് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളിലായാണ് പരിപാടികള്‍ അരങ്ങേറിയത്: സ്റ്റേജ് പരിപാടികളും സ്റ്റേജിതര മത്സരങ്ങളും. ആദ്യ ഘട്ടത്തില്‍ 6 മുതല്‍ 8 വരെ ക്ലാസുകള്‍ക്കായി മെമറി ഗെയിം, 9,10 ക്ലാസുകള്‍ക്കായി മോഡല്‍ നിര്‍മ്മാണം, സൂപ്പര്‍ ഷെഫ് എന്നീ മത്സരങ്ങള്‍ നടത്തപ്പെട്ടു. കൂടാതെ, പ്രസംഗകലയിലും ഗാന ആലാപന മത്സരങ്ങളിലും വിദ്യാര്‍ത്ഥികളുടെ ഫ്രഞ്ച് ഭാഷയിലുള്ള പ്രാവീണ്യം പ്രകടമായിരുന്നു. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യന്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി എന്നിവര്‍ മത്സരങ്ങളില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ഥികളെ അഭിനന്ദിച്ച് മികച്ച നിലയില്‍ പരിപാടി സംഘടിപ്പിച്ച അധ്യാപകരെ അനുമോദിച്ചു. വിവിധ മത്സരങ്ങളിലെ വിജയികളുടെ പേരുവിവരം താഴെ കൊടുക്കുന്നു.
* ആറാം ക്ലാസ്സിനുള്ള മെമറി ഗെയിം:1. വേദിക ജിതേന്ദ്ര 6ക്യൂ,2. ഇവാന്‍ സുബിന്‍ 6കെ,3. സാന്‍വി ചൗധരി 6ക്യൂ.
* ഏഴാം ക്ലാസ്സിനുള്ള മെമറി ഗെയിം :1. ഫൈഹ അയ്ഷ 7കെ ,2.നിഹാന്‍ ഷാ 7എന്‍,3. തമന്ന നസൂം 7ഇ.
* എട്ടാം ക്ലാസ്സിനുള്ള മെമറി ഗെയിം:1.സോയ അലി 8ആര്‍,2. നിവ് പട്ടേല്‍ 8കെ,3. സഞ്ജന ജയകുമാര്‍ 8ക്യു.
* ഫ്രഞ്ച് പ്രസംഗം:1. ഡെലിഷ സൂസന്‍ 10ജെ,2. ഇവാന റേച്ചല്‍ ബിനു 10ജെ,3. ഗോകുല്‍ദാസ് കൃഷ്ണദാസ് 9സി.
* ഫ്രഞ്ച്‌സോളോ ഗാനം : 1. എസ്തര്‍ ബാബു 10സി,2.ധ്യാന്‍ തോമസ് 10ഡി,3. സയോന്തി പാല്‍ 10പി.
* മോഡല്‍ നിര്‍മ്മാണം:1. കൃതിക റാവത്ത് 10ജെ,2. മാളവിക ശ്രീജിത്ത് 10ജെ,3. മധുമിത നടരാജന്‍ 10ഡി.
* സൂപ്പര്‍ ഷെഫ്: ടീം 1.സനുറ ഷേര്‍ളി 10ജെ, മാളവിക ശ്രീജിത്ത് 10ജെ, ഡെലിഷ സൂസന്‍10ജെ; ടീം 2. അലന്‍ സുരേഷ് 9എസ്, ഫ്‌ലിയോറ ഡിസൂസ 9എസ്, ഡിംപിള്‍ എല്‍സ സോളമന്‍ 9എസ്; ടീം 3.ആദി മഹേശ്വര്‍ 10സി, നിജല്‍ നവീദ് 10സി, പ്രീത് സക്കറിയ 10സി.