എപിജെ ഇന്റര്‍-ജൂനിയര്‍ സ്‌കൂള്‍ സയന്‍സ് ക്വിസില്‍ ഇന്ത്യന്‍ സ്‌കൂളിന് കിരീടം

Update: 2024-10-21 14:46 GMT

മനാമ: ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച മദര്‍കെയര്‍ ഐഎസ്ബി എപിജെ ഇന്റര്‍-ജൂനിയര്‍ സ്‌കൂള്‍ സയന്‍സ് ക്വസ്റ്റ് അഞ്ചാം സീസണ്‍ ഫൈനലില്‍ ഇന്ത്യന്‍ സ്‌കൂളിന് കിരീടം. സ്‌കൂളിന്റെ ഇസ ടൗണ്‍ കാമ്പസില്‍ നടന്ന ഫൈനലില്‍ ഇന്ത്യന്‍ സ്‌കൂള്‍ ജൂനിയര്‍ കാമ്പസിലെ നൈനിക നന്ദയും വാസുദേവ് പ്രിയനാഥ് മോഹനന്‍ പിള്ളയും ഉള്‍പ്പെട്ട ടീമാണ് കിരീടം ചൂടിയത്. ഏഷ്യന്‍ സ്‌കൂള്‍ ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

അവരുടെ തീര്‍ഥ് പ്ലാവിന്‍ചോട്ടില്‍ രാഹുല്‍, സ്റ്റീവന്‍ ആന്റണി എന്നിവര്‍ ഉള്‍പ്പെട്ട ടീം ഫസ്റ്റ് റണ്ണറപ്പും അനിരുദ്ധ് അനുപ്, ആര്യന്‍ ശ്രീരാജ് മേനോന്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീം രണ്ടാം റണ്ണറപ്പും കരസ്ഥമാക്കി. ഇബ്ന്‍ അല്‍ ഹൈതം ഇസ്ലാമിക് സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍,ന്യൂ മില്ലേനിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചു. ക്വിസ് മാസ്റ്റര്‍ ശരത് മേനോന്‍ രസകരവും സമര്‍ത്ഥവുമായ രീതിയില്‍ ക്വിസ് നയിച്ചു.

മുഖ്യാതിഥിയായ തോമസ് ആന്‍ഡ് അസോസിയേറ്റ്സ് മാനേജിംഗ് പാര്‍ട്ണറും ഐസിആര്‍എഫ് ചെയര്‍മാനുമായ അഡ്വ. വി കെ തോമസ് ദീപം തെളിയിച്ചു. മദര്‍കെയര്‍ കണ്‍സെപ്റ്റ് മാനേജര്‍ അഭിഷേക് മിശ്ര, മാക്മില്ലന്‍ എഡ്യുക്കേഷന്‍ റീജിയണല്‍ ഹെഡ് രഞ്ജിത്ത് മേനോന്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സ്‌കൂള്‍ സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് -എച്ച് എസ് എസ് ഇ ചുമതലയുള്ള മെമ്പറുമായ മുഹമ്മദ് ഫൈസല്‍, അക്കാദമിക ചുമതലയുള്ള അസി. സെക്രട്ടറി രഞ്ജിനി മോഹന്‍, മെമ്പര്‍ ഫിനാന്‍സ് ആന്‍ഡ് ഐടി ബോണി ജോസഫ്, മെമ്പര്‍ പ്രോജക്ട് ആന്‍ഡ് മെയിന്റനന്‍സ് മിഥുന്‍ മോഹന്‍, മെമ്പര്‍ ട്രാന്‍സ്പോര്‍ട്ട് മുഹമ്മദ് നയാസ് ഉല്ല , പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ ആന്‍ഡ് അക്കാദമിക് അഡ്മിനിസ്ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി.സതീഷ്, ജൂനിയര്‍ വിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ എന്നിവരും കമ്മ്യൂണിറ്റി നേതാക്കളും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങില്‍ പങ്കെടുത്തു.

റാപ്പിഡ്-ഫയര്‍ ഫൈനല്‍ റൗണ്ടില്‍ മത്സരം അതിന്റെ പാരമ്യത്തിലെത്തി. അവിടെ ഇന്ത്യന്‍ സ്‌കൂളും ഏഷ്യന്‍ സ്‌കൂളും നാടകീയമായ സമനിലയില്‍ വരെ എത്തിയിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ പങ്കെടുത്തവര്‍ അസാധാരണമായ അറിവും ചടുലതയും പ്രകടിപ്പിച്ചു. ആവേശകരമായ ഫൈനലില്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ കിരീടം കരസ്ഥമാക്കി. വിജയികളെയും ക്വിസ് മാസ്റ്റര്‍ ശരത് മേനോനെയും മുഖ്യാതിഥി വി കെ തോമസിനെയും ടീമുകള്‍ക്ക് വഴികാട്ടിയായ മെന്റര്‍മാരെയും സ്‌പോണ്‌സര്‍മാരെയും മൊമെന്റോ നല്‍കി ആദരിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ.ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ എന്നിവര്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും മികച്ച നിലയില്‍ പരിപാടി ആസൂത്രണം ചെയ്ത റിഫ ടീമിനെയും അഭിനന്ദിച്ചു.

Tags:    

Similar News