ഐ.വൈ.സി.സി ബഹ്റൈന്‍ മുഹറഖ് ഏരിയ കമ്മിറ്റി ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
ഐ.വൈ.സി.സി ബഹ്റൈന്‍ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനാഘോഷ സ്മൃതി സംഘമവും, ഏരിയ കണ്‍വെന്‍ഷനും സംഘടിപ്പിച്ചുമുഹറഖ് റുയാന്‍ ഫാര്‍മസിക്ക് സമീപം പ്രതേകം സജ്ജീകരിച്ച ഹാളില്‍ വെച്ചാണ് പരിപാടി നടന്നത്.മഹാത്മ ഗാന്ധിയുടെ ഛായാ ചിത്രത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടന്നു. ' സാമൂഹിക നന്മക്ക് സമര്‍പ്പിത യുവത്വമെന്ന ' സംഘടന ആപ്ത വാക്യം മുറുകെ പിടിച്ചു കൊണ്ടുള്ള ഐ.വൈ.സി.സി സംഘടനയുടെ, മുഹറഖ് ഏരിയ കണ്വന്ഷന് - ജീവിതം കൊണ്ട് സാമൂഹിക സേവനം എന്താണ് എന്ന് കാണിച്ചു തന്ന,
' മഹാത്മാ ഗാന്ധിയുടെ ' ജന്മദിനത്തില് നടത്താന്‍ സാധിച്ചത് വളരെ അഭിമാനമുള്ള കാര്യമാണെന്ന് പരിപാടിയില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.കഴിഞ്ഞ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഏരിയ കമ്മിറ്റി നടത്തിയ ഓണ്‍ലൈന്‍ പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും പരിപാടിയില്‍ വെച്ച് അതിഥികളുടെ സാന്നിധ്യത്തില്‍ നടന്നു.
ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠന് ചന്ദ്രോത്തിന്റെ അധ്യക്ഷതയില്‍ ദേശീയ ആക്ടിങ് പ്രസിഡന്റ് ഷംഷാദ് കാക്കൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രവാസി ഗൈഡന്‍സ് ഫോറം പ്രസിഡന്റ് ലത്തീഫ് കോളിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു.ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറര്‍ ബെന്‍സി ഗനിയുഡ്, വൈസ് പ്രസിഡന്റ് അനസ് റഹീം, മുന്‍ ദേശീയ പ്രസിഡന്റ് ഫാസില്‍ വട്ടോളി,ദേശീയ ജോ. സെക്രട്ടറി രതീഷ് രവി, കെ എം സി സി മുഹറഖ് സെക്രട്ടറി ഷഫീക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, ഏരിയ സെക്രട്ടറി നൂര്‍ മുഹമ്മദ് സ്വാഗതവും ഗംഗന് മലയില്‍ നന്ദിയും പറഞ്ഞു.ശിഹാബ് കറുകപുത്തൂര്‍, റിയാസ്, മാത്യു കൊല്ലം, ജോജു, അന്‍ഷാദ് റഹിം എന്നിവര്‍ നേതൃത്വം നല്കി.