ലാല്സണ് ഓര്മ ദിനം ഐ.വൈ.സി.സി - അല്‍ ഹിലാല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 8 മുതല്‍
മനാമ : ഐ.വൈ.സി.സി ബഹ്റൈന്‍ മുന്‍ ട്യൂബ്ലി - സല്‍മാബാദ് ഏരിയ പ്രസിഡന്റും, ദേശീയ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും ആയിരുന്ന തൃശൂര്‍ പുള്ള് സ്വദേശി ലാല്സണ് പുള്ളിന്റെ അഞ്ചാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് സൗജ്യന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് നവംബര്‍ 8 മുതല്‍ 15 വരെ ഒരാഴ്ച നീണ്ടു നില്ക്കുന്ന രീതിയിലാണ് മെഡിക്കല്‍ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
വിവിധ ടെസ്റ്റുകളും, ഡോക്ടര്‍ കണ്‍സല്‍ട്ടേഷനുമടക്കമുള്ള വിവിധ സേവനങ്ങള്‍ സൗജന്യമായാണ് ഒരാഴ്ച ലഭ്യമാവുന്നത്.
പ്രവാസികളിലെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി നടത്തുന്ന ഇത്തരം മെഡിക്കല്‍ ക്യാമ്പുകളില്‍ എല്ലാവരും ഭാഗമാകണമെന്നും, മെഡിക്കല്‍ ക്യാമ്പിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും ഐ.വൈ.സി.സി ബഹ്റൈന്‍ ട്യൂബ്ലി - സല്‍മാബാദ് ഏരിയ പ്രസിഡന്റ് നവീന്‍ ചന്ദ്രന്, സെക്രട്ടറി ഷാഫി വയനാട്, ട്രെഷറര്‍ ഫൈസല്‍ പട്ടാമ്പി എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
35590391, 35019446, 39114530