ഐ.വൈ.സി.സി ബഹ്റൈന്‍, നിറക്കൂട്ട് ചിത്രരചന കളറിങ് മത്സരം ജനുവരി 3 ന്.
By : സ്വന്തം ലേഖകൻ
Update: 2024-12-26 13:31 GMT
മനാമ : ഐ.വൈ.സി.സി ബഹ്റൈന്‍, മുഹറഖ് ഏരിയ കമ്മിറ്റി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഓര്‍മ്മക്കായി നടത്തുന്നനിറക്കൂട്ട് ചിത്രരചന മത്സരം സീസണ് 6 2025 ജനുവരി 3 നുവൈകിട്ട് 4 മണി മുതല്‍ നടക്കും.
മുഹറഖ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൗണ്ട് ഫ്ലോറില്‍ വെച്ചാണ് പരിപാടി നടക്കുന്നത്.3 വിഭാഗമായി തിരിച്ചാണ് മത്സരം, കാറ്റഗറി 1
5 വയസ്സ് മുതല്‍ 9 വയസ്സ് വരെയും, കാറ്റഗറി 2
10 വയസ്സ് മുതല്‍ 13 വയസ്സ് വരെയും, കാറ്റഗറി 3
14 വയസ്സ് മുതല്‍ 16 വയസ്സ് വരെയും തരം തിരിച്ചാണ് മത്സരം.
കൂടുതല്‍ വിവരങ്ങള്‍ക്കും
രജിസ്റ്റര്‍ ചെയ്യുവാനും താഴെ കൊടുത്ത നമ്പറുകളില്‍ വിളിക്കാമെന്നു ഭാരവാഹികള്‍ അറിയിച്ചു. മണികണ്ഠന് ചന്ദ്രോത്ത് 39956325, അന്‍ഷാദ് റഹിം 38937565, രതീഷ് രവി 34387743.