കേന്ദ്ര ബജറ്റ് നിരാശാജനകം, പ്രവാസികള്‍ക്ക് ആയി ഒന്നുമില്ല, ഐ വൈ സി സി ബഹ്റൈന്‍

Update: 2025-02-03 15:05 GMT

മനാമ : കേന്ദ്ര ബജറ്റ് സാധാരണ ജനങ്ങളെ വഞ്ചിക്കല്‍ ബജറ്റ് ആണെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍ വാര്‍ത്താകുറിപ്പില്‍ അഭിപ്രായപ്പെട്ടു.പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കോ കാലങ്ങളായി പ്രവാസികകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങള്‍ക്ക് പരിഹാരം നിര്‍ദേശങ്ങളോ ഒന്നും തന്നെ ഇല്ല, വിമാന യാത്ര ടിക്കറ്റ് വര്‍ദ്ധനവ് വിഷയത്തില്‍ പോലും ഒരു ഇടപെടല്‍ ഉണ്ടായതായി കാണുവാന്‍ കഴിയുന്നില്ല, കോര്‍പററേറ്റ് കൊള്ളക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണ്.

യു പി എ ഭരണകാലത്തെ ജനകീയ പദ്ധതികളെ അടക്കം താഴ്ത്തിക്കൊണ്ട് സാധാരണ ജനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിക്ക് പുതിയ സഹായങ്ങള്‍ പ്രഖ്യാപിച്ചില്ല.

തൊഴിലില്ലായ്മ, വിലവര്‍ദ്ധനവ്, രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടങ്ങിയ ജനദ്രോഹ വിഷയങ്ങളില്‍ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനൊ, കേന്ദ്ര സര്‍ക്കാരിനോ മറുപടിയില്ല. തിരഞ്ഞടുപ്പ് നടക്കാനുള്ള ബീഹാറിനു രാഷ്ട്രീയ ലക്ഷ്യത്തോടെ വരിക്കൊടുത്ത്,കേരളം എന്ന ഒരു വാക്ക് പോലും ഉന്നയിക്കാതെ വയനാട്ടിലെ പ്രളയ ബാധിതരോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ബജറ്റ് കടുത്ത അനീതി ആണ്, തെരഞ്ഞെടുപ്പ് സമയത്ത് കേരളം പിന്നോക്കം ആണെന്ന് പറയുകയും ബാഡ്ജറ്റ് സമയത്ത് കേരളം മുന്നോക്കം ആയത് കൊണ്ട് ആണ് ഒന്നും കിട്ടാതെ പോയത് എന്നും ഒക്കെ വിടുവായത്വം പറഞ്ഞു കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയുമൊക്കെ കേരളത്തെ അപമാനിക്കുക ആണ്, ഇവര്‍ മലയാളികള്‍ തന്നെ ആണോ എന്നും സംശയം ആണെന്നും ഐ.വൈ.സി.സി ബഹ്റൈന്‍ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറര്‍ ബെന്‍സി ഗനിയുഡ് അഭിപ്രായപ്പെട്ടു.

Similar News