ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തെ ഐ.വൈ.സി.സി ബഹ്റൈന്‍ അപലപിച്ചു

Update: 2025-04-28 11:21 GMT

മനാമ : ജമ്മു കാശ്മീരിലെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പഹല്‍ഗാമില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തെ ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റി അപലപിച്ചു.

സല്‍മാനിയ കലവറ റസ്റ്റോറന്റില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുക്കുകയും മെഴുകുതിരി ജ്വാല സംഘടിപ്പിച്ചുകൊണ്ട് തീവ്രവാദ അക്രമണത്തില്‍ വീര രക്തസാക്ഷിത്തം വരിച്ച സഹോദരങ്ങളുടെ ആത്മാവിന് നിത്യശാന്തി നേരുകയും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും, പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡണ്ട് ഷിബിന്‍ തോമസ്, ദേശീയ ആക്ടിംഗ് സെക്രട്ടറി രാജേഷ് പന്മന, ദേശീയ ട്രഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ ഷിബിന്‍ തോമസ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ഐ.വൈ.സി.സി അംഗങ്ങള്‍ ഏറ്റു ചൊല്ലുകയും ചെയ്തു.

സുരക്ഷാ വീഴ്ചയെ പറ്റി കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണം എന്നും ഭീകരതയെ തുടച്ചുനീക്കാന്‍ വേണ്ട ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്നും ഐ.വൈ.സി.സി ബഹ്റൈന്‍ ആവശ്യപ്പെട്ടു.

Similar News