ഐ.വൈ.സി.സി. ബഹ്റൈന്‍ പ്രസംഗ മത്സരം. വിജയികളെ പ്രഖ്യാപിച്ചു.
മനാമ: മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി. ബഹ്റൈന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കാലിക പ്രസക്തമായ ഗാന്ധിയന്‍ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് മത്സരാര്‍ത്ഥികള്‍ പങ്കെടുത്തത്.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ഫാത്തിമ അനസും, ജൂനിയര്‍ വിഭാഗത്തില്‍ റിയ ആയിഷയും, സീനിയര്‍ വിഭാഗത്തില്‍ രാജി രാജേഷും വിജയികളായി.സത്യം, അഹിംസ തുടങ്ങിയ ഗാന്ധിജിയുടെ ഉദാത്തമായ ചിന്തകള്‍ക്ക് ഇന്നത്തെ ലോകത്ത് എത്രമാത്രം പ്രസക്തിയുണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു മത്സരാര്‍ത്ഥികളുടെ പ്രസംഗങ്ങള്‍.
വിജയികളെ ഐ.വൈ.സി.സി. ബഹ്റൈന്‍ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, പ്രോഗ്രാം കോഡിനേറ്റര്‍മാരായ അനസ് റഹീം, ജമീല്‍ കണ്ണൂര്‍, ദേശീയ കോര്‍ കമ്മിറ്റി അഭിനന്ദിച്ചു.